Connect with us

ദേശീയം

ഗോതമ്പ് പൊടിയുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി നിയന്ത്രിക്കാൻ ഒരുങ്ങി കേന്ദ്രം

Published

on

ഗോതമ്പ് പൊടിയുടെയും മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി നിയന്ത്രിക്കാൻ തയ്യാറായി കേന്ദ്രം. ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന്
പിന്നാലെയാണ് ഇപ്പോൾ അനുബന്ധ ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രിക്കുന്നത്. എല്ലാ കയറ്റുമതിക്കാരും ഗോതമ്പ് കയറ്റുമതിയുമായി ബന്ധപ്പെട്ട അന്തർ മന്ത്രാലയ സമിതിയുടെ മുൻകൂർ അനുമതി നിർബന്ധമായും വാങ്ങണമെന്ന് കേന്ദ്രം അറിയിച്ചു.

ഗോതമ്പ് പൊടിയുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി നിയന്ത്രണങ്ങളെ കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ജൂലൈ ആറിന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതനുസരിച്ച് ജൂലൈ 12 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ജൂലൈ 6 ന് മുമ്പ് കരാറായതോ, കപ്പലിൽ ലോഡിംഗ് ആരംഭിച്ചതോ, കസ്റ്റംസിന് ചരക്ക് കൈമാറിയതോ ആയ ചരക്കുകൾക്ക് നിയന്ത്രണം ബാധകമാകില്ല.

ഗോതമ്പ് പൊടിക്കോ അനുബന്ധ ഉത്പന്നങ്ങൾക്കോ പൂർണ്ണമായ നിരോധനമില്ല. പകരം നിയന്ത്രങ്ങളാണ് കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രം നിശ്ചയിച്ച പരിധിയിൽ കൂടുതൽ ചരക്കുകൾ കയറ്റുമതി ചെയ്യാൻ കഴിയില്ല. ഡിജിഎഫ്ടി വിജ്ഞാപനമനുസരിച്ച് മൈദ, റവ മുതലായ ഇനങ്ങളും കയറ്റുമതി നിയന്ത്രണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആഭ്യന്തര വില കുതിച്ചുയർന്നതോടെ കേന്ദ്രം മെയ് 13 ന് ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. എന്നാൽ ഈ നിരോധനം മറികടക്കാൻ അസാധാരണമായ അളവിൽ ഗോതമ്പ് മാവ് കയറ്റുമതി ചെയ്യാൻ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നീക്കം. നിയന്ത്രങ്ങൾ വരുന്നതോടെ അളവിൽ കൂടുതൽ ഗോതമ്പ് മാവ് കയറ്റുമതി ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ സാധിക്കും.

2022 ഏപ്രിലിൽ ഇന്ത്യ ഏകദേശം 96,000 ടൺ ഗോതമ്പ് മാവ് കയറ്റുമതി ചെയ്തിട്ടുണ്ട്. 2021 ഏപ്രിലിൽ ഇത് 26,000 ടണ്ണായിരുന്നു. ഗോതമ്പ് മാവ് കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുത്തനെ കൂടിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version