Connect with us

കേരളം

കണ്ണൂരിൽ വയോധികയെ കെട്ടിയിട്ട് വായില്‍ പ്ലാസ്റ്ററൊട്ടിച്ച് കവര്‍ച്ച; മോഷ്ടാക്കൾ എത്തിയത് മുഖംമൂടി ധരിച്ച്

Four member gang steals gold inside house in Kannur

കണ്ണൂർ, പരിയാരത്ത് വയോധികയെ കെട്ടിയിട്ട് വായില്‍ പ്ലാസ്റ്ററൊട്ടിച്ച് കവര്‍ച്ച. ചിതപ്പിലപ്പൊയിൽ ഷക്കീറിന്റെ വീട്ടിലാണ് അർധരാത്രി മോഷണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ 4 അംഗ സംഘം ഒന്‍പത് പവന്‍ സ്വര്‍ണവും 15,000 രൂപയും കവർന്നു.

വീട്ടുടമ ഷക്കീറും ഭാര്യയും രാത്രി പതിനൊന്നരയോടെ തിരുവനന്തപുരത്തേക്ക് പോയതിനു പിന്നാലെയാണ് മോഷണസംഘം എത്തിയത്. വീട്ടിലുണ്ടായിരുന്ന മൂന്ന് സി.സി.ടി.വി ക്യാമറകളിൽ രണ്ട് എണ്ണം മോഷ്ടാക്കള്‍ തിരിച്ചുവയ്ക്കുകയും ഒന്ന് തുണി ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തു. തുടർന്ന് ജനൽ കമ്പി മുറിച്ച് വീടിനകത്ത് കടന്നു. മാതൃ സഹോദരിയും രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. വയോധികയുടെ കഴുത്തിലുണ്ടായിരുന്ന ആഭരണങ്ങളും മുറിയിൽ സൂക്ഷിച്ചിരുന്ന പണവും കവർന്നു.

പ്രദേശത്ത് 6 മാസത്തിനിടെ നാല് വീടുകളിലാണ് മോഷണം നടന്നത്. ഈ കേസുകളിൽ പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.കവർച്ചയ്ക്കുശേഷം സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കും മോഷ്ടാക്കൾ കൊണ്ടുപോയി. പൊലീസ് അന്വേഷണം തുടങ്ങി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version