Connect with us

കേരളം

എം.ബി.ബി.എസ്.പരീക്ഷയില്‍ ആള്‍മാറാട്ടം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

Published

on

97309860f2332f72a6411931a49164afd0f04b367d1ae32a605b813f2c2c1d02

എം.ബി.ബി.എസ്.പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതായുള്ള വാര്‍ത്തയില്‍ അന്വേഷിച്ച്‌ ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ടും മന്ത്രി ആവശ്യപ്പെട്ടു.

കൊല്ലം അസീസിയ മെഡിക്കല്‍ കോളേജില്‍ നടന്ന പരീക്ഷയിലാണ് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മറ്റാരോ പരീക്ഷ എഴുതിയത്. ആള്‍മാറാട്ടം കണ്ടെത്തിയതോടെ മൂന്ന് വിദ്യാര്‍ഥികളെയും ആരോഗ്യസര്‍വകലാശാല ഡീ ബാര്‍ ചെയ്തു. കോളേജില്‍ പരീക്ഷാഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കെതിരേയും നടപടി സ്വീകരിച്ചു.

2021 ജനുവരിയില്‍ നടന്ന മൂന്നാംവര്‍ഷ എം.ബി.ബി.എസ്. പാര്‍ട്ട് ഒന്ന് പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. 2012-ല്‍ എം.ബി.ബി.എസിന് പ്രവേശനം നേടിയ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പകരം മറ്റാരോ പരീക്ഷ എഴുതുകയായിരുന്നു.

2012-ല്‍ എം.ബി.ബി.എസിന് പ്രവേശനം നേടിയ ഈ വിദ്യാര്‍ഥികള്‍ നേരത്തെ എഴുതിയ പല പരീക്ഷകളും പരാജയപ്പെട്ടിരുന്നു. ഒമ്ബത് വര്‍ഷമായിട്ടും ഇവര്‍ക്ക് എം.ബി.ബി.എസ്. പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ആള്‍മാറാട്ടം നടത്തിയത്. ക്രമക്കേട് കണ്ടെത്തിയതോടെ ആരോഗ്യസര്‍വകലാശാല വിശദമായ അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ തങ്ങളുടെ കോളേജില്‍നിന്നുള്ളവരെല്ലെന്ന് അസീസിയ മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. പുറത്തുനിന്നുള്ള വിദ്യാര്‍ഥികളാണ് ഇവര്‍. പരീക്ഷാചുമതല വഹിച്ചിരുന്നവരും കോളേജിന് പുറത്തുനിന്നുള്ളവരാണെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസിനും പരാതി നല്‍കി.

പരീക്ഷയില്‍ ആള്‍മാറാട്ടം കണ്ടെത്തിയതോടെ പരീക്ഷാചീഫ് സൂപ്രണ്ടിനെയും മൂന്ന് ഇന്‍വിജിലേറ്റര്‍മാരെയും പരീക്ഷാഡ്യൂട്ടിയില്‍നിന്ന് നീക്കിയിട്ടുണ്ട്. അസീസിയ മെഡിക്കല്‍ കോളേജിലെ പരീക്ഷാകേന്ദ്രം ആരോഗ്യസര്‍വകലാശാല റദ്ദാക്കുകയും ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം7 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം15 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം15 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം15 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം17 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം17 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version