Connect with us

കേരളം

ഇഫ്താർ സംഗമമൊരുക്കി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ

Screenshot 2024 03 20 150833

ഇഫ്താർ സംഗമമൊരുക്കി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ. താലപ്പൊലിയും റമദാൻ വ്രതവും ഒരുമിച്ച് വന്നതോടെ ക്ഷേത്രോത്സവ ദിനത്തിൽ നോമ്പുതുറ ഒരുക്കുകയായിരുന്നു ജനകീയാഘോഷ കമ്മിറ്റി. ചെമ്പ്രശ്ശേരി ഈസ്റ്റിലെ പുളിവെട്ടിക്കാവിൽ ശ്രീ വീരഭദ്രസ്വാമി ക്ഷേത്രം ജനകീയ പൂരാഘോഷ കമ്മിറ്റിയാണ് മതസൗഹാർദത്തിന് മാതൃക തീർത്തത്.

ക്ഷേത്രാങ്കണത്തിൽ തന്നെ പന്തലിൽ വിഭവങ്ങളൊരുക്കി ആയിരുന്നു നോമ്പുതുറ. മൂന്ന് ദിവസങ്ങളിലായി നടന്ന ഉത്സവത്തിന്റെ അവസാന ദിവസം സംഘടിപ്പിച്ച നോമ്പുതുറയിൽ അഞ്ഞൂറിലേറെ പേർ പങ്കെടുത്തു. ഇതാദ്യമായാണ് ഉത്സവവും റമദാൻ വ്രതവും ഒരുമിച്ച് വന്നതെന്നും മുസ്‌ലിംകളെ കൂടി ആഘോഷത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നോമ്പുതുറ സംഘടിപ്പിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

പൂരാഘോഷ ജനകീയ കമ്മിറ്റി പ്രസിഡന്റ് വി രഞ്ജിത്ത്, ട്രഷറർ ഒ പ്രേംജിത്ത്, സെക്രട്ടറി പി മാനു, പി ആർ രശ്മിൽനാഥ്, പി ആർ രോഹിൽനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version