കേരളം
സ്മിത മേനോന്റെ വിശദാംശങ്ങള്‍ തനിക്കറിയില്ല; ഭാരവാഹിയായതിന് ശേഷം മാത്രമേ തനിക്കറിയൂ: എംടി രമേശ്
കേന്ദ്ര മന്ത്രി വി മുരളീധരനോടൊപ്പം യുഎഇ സന്ദര്‍ശനത്തില്‍ പ്രോട്ടോകോള്‍ ലംഘിച്ച് പിആര്‍ കമ്പനി മാനേജര്‍ സ്മിത മേനോനെ പങ്കെടുപ്പിച്ചു എന്ന ആരോപണത്തില്‍ ബിജെപി നേതാവ് എംടി രമേശ്. അത് സംബന്ധിച്ച് ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി തന്നെ മറുപടി പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ല. അതിപ്പോ പ്രധാനമന്ത്രിക്ക് പരാതി അയച്ചിരിക്കുകയാണല്ലോ. പ്രധാനമന്ത്രി അതിനേക്കുറിച്ച് അന്വേഷിക്കും. അപ്പോള്‍ സത്യാവസ്ഥ ബോധ്യമാകുമെന്നും എംടി രമേശ് പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ആയതിന് ശേഷം അറിയാം. അതിന് മുമ്പ് അറിയില്ല. പാര്‍ട്ടിയിലേക്കും മോര്‍ച്ചയിലേക്കും പുതിയ ആളുകളെ എടുക്കും. അങ്ങനെ വന്നതായിരിക്കാം. ഭാരവാഹി ആയതിന് ശേഷം മാത്രമേ അറിയുകയുള്ളൂ. അവരുടെ വിശദാംശങ്ങള്‍ എന്താണെന്ന് എനിക്കറിയില്ല. പക്ഷെ അതില്‍ തെറ്റുണ്ടായതായിട്ട് തോന്നുന്നില്ല. കാരണം, പാര്‍ട്ടികളുടെ വിവിധ മോര്‍ച്ചകളിലേക്ക് ധാരാളം ആളുകളുടെ ചുമതലയില്‍ കൊണ്ടുവരുന്നുണ്ട്. പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ കൊണ്ടുവരും. ഞാന്‍ മനസിലാക്കിയത് അവര്‍ ഒരു മാധ്യമപ്രവര്‍ത്തകയാണെന്നാണ്. അത്തരത്തിലൊരാളെ ചുമതലപ്പെടുത്തുന്നതില്‍ തെറ്റൊന്നുമില്ല. എനിക്ക് പരിചയമില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും എംടി രമേശ് പറഞ്ഞു.
അതില്‍ അസ്വാഭാവികതയില്ല. ഇല്ലാത്ത വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ബിജെപിക്ക് എതിരായി എന്തെങ്കിലും ആരോപണം ഉന്നയിക്കാന്‍ വേണ്ടി. വേവലാതിയുള്ളവരാണ് വി മുരളീധരന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്.
ബിജെപിയെ സ്വര്‍ണ്ണക്കടത്തുമായി ചേര്‍ത്ത് നിര്‍ത്താന്‍ പറ്റാതായപ്പോ കേന്ദ്രമന്ത്രിയെ ലക്ഷ്യമിട്ടുവെന്നും എംടി രമേശന്‍ പറഞ്ഞു.