Connect with us

കേരളം

മദ്യം വിൽക്കാൻ മാന്യമായ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

Published

on

liquor reuters 875

സംസ്ഥാനത്ത് മദ്യം വിൽക്കാൻ മാന്യമായ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ വിൽപന നടത്താൻ കള്ളക്കടത്ത് സാധനമല്ല നൽക്കുന്നതെന്ന്​ അധികൃതർ മനസ്സിലാക്കണമെന്നും ജസ്​റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ബെവ്‌കോയുടെ മദ്യവിൽപന ഷോപ്പുകളിൽ അടിസ്ഥാനസൗകര്യം ഒരുക്കണമെന്ന നാലുവർഷം മുമ്പുള്ള ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ്​ നിരീക്ഷണം. മദ്യക്കച്ചവടത്തിന്റെ കുത്തക സർക്കാർ മേഖലയ്ക്കായതിനാൽ വേണ്ടത്ര സൗകര്യമില്ലാതെ ബെവ്ക്കോ ഷോപ്പുകൾ പ്രവർത്തിച്ചിട്ടുണ ജനം സഹിക്കുകയായിരുന്നെന്ന് ഹൈക്കോടതി പറഞ്ഞു.

പല മദ്യഷോപ്പുകളുടെയും സമീപത്തുകൂടി സ്ത്രീകൾക്കോ കുട്ടികൾക്കോ നടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്​. സമീപത്ത് മദ്യഷോപ്പ് വരുന്നത് ജനം പേടിയോടെയാണ് കാണുന്നത്. എത്ര അലങ്കോലപ്പെട്ട നിലയിലാണ് ഷോപ്പ് പരിസരങ്ങൾ, ഇത് എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും കോടതി ചോദിച്ചു. കുറേക്കൂടി പരിഷ്കൃതമായ രീതിയിൽ മദ്യം വിൽക്കേണ്ടതുണ്ട്, ജസ്​റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

അടിസ്ഥാനസൗകര്യമില്ലാത്ത 96 ഷോപ് മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചതായും കോടതിയലക്ഷ്യ ഹർജിക്ക് കാരണമായ തൃശൂർ കുറുപ്പം റോഡിലെ ഷോപ് അടച്ചതായും സർക്കാർ അറിയിച്ചു. മദ്യഷോപ്പുകളിലെ തിരക്ക് കുറക്കാൻ ബാറുകളടക്കം രാവിലെ ഒമ്പതിന് തുറക്കാൻ അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

സംസ്ഥാനത്ത് 306 മദ്യഷോപ് മാത്രമുള്ളതാണ്​ തിരക്കിന്​ കാരണം. മദ്യഷോപ്പുകളുടെ എണ്ണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്​ എക്‌സൈസ് കമീഷണർ ശിപാർശ നൽകിയിട്ടുണ്ട്. 47 ഷോപ്പിൽ സെൽഫ് സർവിസ് തുടങ്ങാൻ സൗകര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഹർജി വീണ്ടും ആഗസ്​റ്റ്​ 12ന് പരിഗണിക്കാൻ മാറ്റി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം15 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം19 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം23 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം24 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം24 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version