Connect with us

കേരളം

ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നു; പൊതു ഇടങ്ങളിൽ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി

kerala high court 620x400 1496586641 835x547

പൊതു ഇടങ്ങള്‍ കയ്യേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. കേരളത്തിന്‍റെ മുക്കിലും മൂലയിലും പൊതു ഇടങ്ങളില്‍ കൊടിമരങ്ങളാണെന്ന് അഭിപ്രായപ്പെട്ട കോടതി ഇത്തരം കൊടിമരങ്ങള്‍ പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നു എന്നും പറഞ്ഞു.

റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. റോഡ് അരികിലും പൊതു ഇടങ്ങളിലും ഇത്തരത്തില്‍ അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണം. ഇങ്ങനെ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

മന്നം ഷുഗര്‍മില്ലിന്‍റെ കവാടത്തില്‍ സ്ഥാപിച്ച് കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയെ കേസില്‍ കോടതി കക്ഷി ചേര്‍ത്തു. നവംബര്‍ ഒന്നിന് സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം5 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം5 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം6 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം7 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം8 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം9 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം10 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version