Connect with us

കേരളം

സംസ്ഥാനത്ത് അതിതീവ്രമഴ; മലയോര മേഖലകളിലേക്ക് രാത്രിയാത്ര നിരോധിച്ചു

കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലേക്ക് രാത്രിയാത്ര നിരോധിച്ചു. തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവെയ്ക്കാനും നിര്‍ദേശിച്ചു. വിനോദസഞ്ചാരത്തിനും മണ്ണെടുപ്പ്, ക്വാറി ഖനന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നിരോധനവും തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇടുക്കി ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കിക്ക് പുറമേ എറണാകുളം, തൃശൂര്‍ എന്നി ജില്ലകളിലാണ് അതീവ ജാഗ്രതാനിര്‍ദേശം കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചത്.

ഇടുക്കിയില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. വയനാടും പാലക്കാടും മലപ്പുറവും ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ ഇടുക്കി ഉള്‍പ്പെടെ ആറു ജില്ലകളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം17 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം18 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം19 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം20 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം21 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം22 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം22 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version