Connect with us

കേരളം

തലസ്ഥാനത്ത് പെരുമഴ, കളക്ടർക്ക് കമൻ്റ് മഴ

Screenshot 2023 10 03 193057

തലസ്ഥാന ജില്ലയിൽ പെരുമഴയാണെങ്കിൽ തിരുവനന്തപുരം കളക്ടറുടെ പേജിൽ കമന്‍റ് മഴയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണം എന്നതാണ് കമന്‍റിടുന്നവരുടെ ആവശ്യം. രക്ഷിതാക്കളും വിദ്യാർഥികളുമാണ് കളക്ടറുടെ പഴയ പോസ്റ്റുകളുടെ അടിയിൽ നാളെ അവധി വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്. മഴ രാത്രിയും തുടരുന്ന സാഹചര്യത്തിൽ നാളെ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്താണ് ഇവർ ചൂണ്ടികാട്ടുന്നത്. മൊത്തത്തിൽ അവധി പ്രഖ്യാപിക്കാനാകില്ലെങ്കിൽ എട്ടാം ക്ലാസ് വരെയെങ്കിലും അവധി പ്രഖ്യാപിച്ചൂടെ എന്നും ചിലർ ചോദിക്കുന്നുണ്ട്.

കമന്‍റുകൾ ഇങ്ങനെ

താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിനടിയിലാണ് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ആണെന്നാണ് ഒരാളുടെ കമന്‍റ്. വിദ്യാർത്ഥി ഹൃദയങ്ങളിൽ സുവർണ ലിപികളാൽ എഴുതപ്പെടേണ്ട മഹത്വവ്യക്തിത്വമേ….. അവിടുന്ന് അവധി പ്രഖ്യാപിച്ചാലും എന്നാണ് മറ്റൊരാൾ കമന്‍റ് ചെയ്തിരിക്കുന്നത്. ഇന്നും നാളെയും കനത്ത മഴ ആണ് എന്ന് കാലാവസ്ഥ പ്രവചകർ… ഓറ‌ഞ്ച് അലർട്ട് പ്രഖ്യാപിച്ചു…നാളെയെങ്കിലും ഒന്ന് അവധി തരുമോ എന്നാണ് മറ്റൊരു കമന്‍റ്. കുട്ടികൾക്ക് അവധി വേണമെന്ന് പറയുന്നില്ല. കാരണം നിങ്ങൾ അത് തരില്ല. താഴ്ന്ന പ്രദേങ്ങളെല്ലാം വെള്ളത്തിൽ ആവുകയാണ്. കിള്ളി ആറ് നിറഞ്ഞു. അടുത്തുള്ള വീടുകളിലും റോഡ് കളിലും വെള്ളം കേറിയിരിക്കുന്നൂ. അലേർട്ട് ഉള്ള വിവരം പോലും ഉച്ച കഴിഞ്ഞാണ് എല്ലാവരും അറിയുന്നത്. എന്ത് കഷ്ടം ആണ് ഇതൊക്കെ എന്നാണ് മറ്റൊരാളുടെ കമന്‍റ്. പ്രളയം വന്നാലും അവധി തരില്ലെന്നും കളക്ടർ ഈ ജില്ലയിലില്ലെന്നുമുള്ള കമന്‍റുകളും കാണാം. ഇന്നലെ ഗാന്ധി ജയന്തിയോടനുബന്ധിച്ച് കളക്ടർ ഇട്ട പോസ്റ്റിന് താഴെയാണ് മഴ അവധി ചോദിച്ചുകൊണ്ടുള്ള കമന്‍റുകൾ കൂടുതലായും കാണുന്നത്.

അതിനിടെ കനത്ത മഴയെത്തുട‍ന്ന് തിരുവനന്തപുരത്ത് നാളെയും മറ്റന്നാളും നടത്താനിരുന്ന പി എസ് സി പരീക്ഷ മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടക്കേണ്ട ജെയിൽ വകുപ്പ് അസിസ്റ്റന്‍റ് പ്രിസൻ ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷയും മാറ്റിയിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

അതേസമയം തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതൽ തുടങ്ങിയ കനത്തമഴ പലയിടങ്ങളിലും തുടരുകയാണ്. നഗര മേഖലയിലും മലയോര മേഖലയിലുമടക്കം ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. നഗരത്തിലടക്കം പലയിടത്തും വെള്ളംകയറി. നിലവിൽ തിരുവനന്തപുരത്ത് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നാളെ തിരുവനന്തപുരത്ത് യെല്ലോ അലർട്ടോ ഓറഞ്ച് അലർട്ടോ ഇതുവരെയും കാലാവസ്ഥ വകുപ്പിൽ നിന്നും ഉണ്ടായിട്ടില്ല.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version