Connect with us

കേരളം

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; ആലത്തൂര്‍ താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആലത്തൂര്‍ താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഉത്സവത്തിനിടെ കുത്തേറ്റു ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാര്‍ (28) ആണ് മരിച്ചത്.

സംഭവത്തില്‍ 6 പേരെ അറസ്റ്റ് ചെയ്തു. മാര്‍ച്ച് 2ന് വൈകിട്ട് പഴമ്പാലക്കോട് വടക്കേപാവടി മാരിയമ്മന്‍ ക്ഷേത്രത്തിലെ പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ചു സത്യകുംഭം പുഴയില്‍ ഒഴുക്കാന്‍ പോകുന്നതിനിടെയായിരുന്നു സംഘര്‍ഷം. ആദ്യം തര്‍ക്കമുണ്ടായപ്പോള്‍ പൊലീസ് ഇടപെട്ടു ലാത്തി വീശി ഇവരെ പറഞ്ഞുവിട്ടു.

പിന്നീട് പുഴയില്‍ ചടങ്ങുകള്‍ക്കു ശേഷം മടങ്ങുമ്പോഴാണു വീണ്ടും സംഘര്‍ഷമുണ്ടായതും അരുണ്‍കുമാറിനു കുത്തേറ്റതും. ആന്തരികാവയവങ്ങള്‍ക്കുണ്ടായ ക്ഷതം മൂലം ഇന്നലെ വൈകിട്ട് അരുണ്‍കുമാര്‍ മരിച്ചു. സിപിഎം, ഡിവൈഎഫ്‌ഐ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കൊലപാതകമാണെന്ന് ബിജെപി ആരോപിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം2 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം19 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം21 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം22 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം23 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം24 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം1 day ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം1 day ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version