Connect with us

കേരളം

ഹജ് ക്യാംപിന് ഇന്ന് കരിപ്പൂരിൽ തുടക്കം; നാളെ പുലർച്ചെ 4.25ന് ആദ്യ വിമാനം.

Published

on

മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷം ഹജ് തീർഥാടകരെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളുമായി കരിപ്പൂർ ഹജ് ഹൗസ് സജ്ജം.ഇന്ന് രാവിലെ 10 മുതൽ ഹജ് ക്യാംപ് ഉണരും.നാളെ പുലർച്ചെ 4.25നാണു കരിപ്പൂരിൽനിന്നുള്ള ആദ്യ വിമാനം.

ഇത്തവണ വനിതാ തീർഥാടകർക്കായി പ്രത്യേക കെട്ടിടം സഹിതം കൂടുതൽ സൗകര്യങ്ങളോടെയാണു ഹജ് ക്യാംപ്. കേരളത്തിൽനിന്ന് 11,121 തീർഥാടകർക്കാണ് ഇത്തവണ അവസരം ലഭിച്ചിട്ടുള്ളത്. ആറായിരത്തിലേറെപ്പേർ കോഴിക്കോട് വിമാനത്താവളം വഴിയാണ് യാത്ര.

ഇന്ന് വൈകിട്ട് മൂന്നിനു വനിതാ ബ്ലോക്ക് ഉദ്ഘാടനവും നാലിനു ഹജ് യാത്രാ ഫ്ലാഗ് ഓഫും മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. വനിതാ ബ്ലോക്ക് തുറക്കുന്നതോടെ കൂടുതൽ സൗകര്യമാകും.

നിലവിലുള്ള ഹജ് ഹൗസിലായിരുന്നു നേരത്തേ സ്ത്രീകൾക്കും പുരുഷന്മാർക്കും താമസം, പ്രാർഥന, ഭക്ഷണം എന്നിവയ്ക്കു സൗകര്യം ഏർപ്പെടുത്തിയിരുന്നത്. ഇത്തവണ വനിതകൾക്കു മാത്രമായി പ്രത്യേക കെട്ടിടമായതിനാൽ എല്ലാവർക്കും കൂടുതൽ സൗകര്യമാകും. ഭക്ഷണശാല പ്രവർത്തനം തുടങ്ങി.

ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി കരിപ്പൂർ ഹജ് ഹൗസിലെത്തി കാര്യങ്ങൾ വിലയിരുത്തി. ആരോഗ്യം, പൊലീസ്, ഫയർ ഫോഴ്സ് തുടങ്ങി വിവിധ വകുപ്പുകളുടെ സേവനവും 24 മണിക്കൂറും ഹജ് ക്യാംപിലുണ്ടാകും.

യാത്രയ്ക്ക് 24 മണിക്കൂർ മുൻപു ഹജ് ക്യാംപിൽ റിപ്പോർട്ട് ചെയ്യണം. തീർഥാടകർ ആദ്യം എത്തേണ്ടതു വിമാനത്താവളത്തിലാണ്. അവിടെ റിപ്പോർട്ട് ചെയ്തു ലഗേജ് കൈമാറണം. തുടർന്നു ഹജ് കമ്മിറ്റി ഏർപ്പെടുത്തിയ വാഹനത്തിൽ ഹജ് ക്യാംപിലേക്കും പിന്നീട് വിമാനത്താവളത്തിലേക്കും എത്തിക്കും. തീർഥാടകർക്കു സേവനം ചെയ്യാനായി വിമാനത്താവളത്തിലും ഹജ് ക്യാംപിലെ വിവിധ വിഭാഗങ്ങളിലുമായി 150 വൊളന്റിയർമാർ ഉണ്ടാകും. വനിതാ വൊളന്റിയർമാരുമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം15 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം15 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം16 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം17 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം18 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം19 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം20 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version