Connect with us

കേരളം

മണിക്കൂറുകളോളം മണ്ണിനടിയിൽ; ഒടുവിൽ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു

കോട്ടയം മറിയപ്പള്ളിയിൽ നിർമ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു. ബംഗാൾ സ്വദേശി സുശാന്താണ് ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ടത്. രാവിലെ 9.30ഓടെയായിരുന്നു സംഭവം. ഒരു വീടിന്‍റെ നിർമാണ പ്രവ‍ർത്തനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് നിഷാന്ത് കൂടുതൽ ആഴത്തിലേക്ക് പോകുകയായിരുന്നു.

ഫയർഫോഴ്സിന്‍റേയും പൊലിസിന്‍റേയും ശ്രമകരമായ പ്രവർത്തനത്തിനൊടുവിലാണ് വലിയ പരിക്കുകൾ ഇല്ലാതെ സുശാന്തിനെ പുറത്തെടുത്തത്. 10മണിയോടെ തുടങ്ങിയ രക്ഷാ പ്രവർത്തനം 11.30ഓടെയാണ് അവസാനിച്ചത്. സുശാന്തും മറ്റ് മൂന്നുപേരും നി‍ർമാണ ജോലികൾ ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ബാക്കി മൂന്നുപേരും ഓടി രക്ഷപ്പെട്ടു. മണ്ണിനടിയിൽ പെട്ടുപോയ സുശാന്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് പൂ‍ർണമായും ശരീരം മൂടിയത് വലിയ വെല്ലുവിളിയായി.

മണ്ണ് മാന്തി യന്ത്രം കൊണ്ടുവന്നശേഷം അതീവ ശ്രദ്ധയോടെ സമയമെടുത്ത് നടത്തിയ രക്ഷാ പ്രവ‍ർത്തനത്തിൽ ശരീരം മുഴുവൻ മൂടിയ മണ്ണ് മാറ്റി. അരയ്ക്ക് മുകളിലേക്കുള്ള ഭാഗം ആദ്യം പുറത്ത് കണ്ടു. മണ്ണിനടിയിൽ പെട്ടുപോയ സുശാന്തിന് ഓക്സിജൻ നൽകിയാണ് ജീവൻ നിലനിർത്താനുള്ള ശ്രമം നടത്തിയത്. കൂടുതൽ പരിക്കുകൾ ഏൽപ്പിക്കാതെ നടത്തിയ അതി തീവ്ര ശ്രമത്തിനൊടുവിൽ സുശാന്തിനെ പൂ‍ർണമായും പുറത്തെടുത്തു.മണിക്കൂറുകൾ മണ്ണിനടിയിൽ പെട്ട സുശാന്തിന് പ്രാഥമിക ചികിൽസ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം4 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version