Connect with us

കേരളം

റാസ്പുട്ടിന്‍’ തരംഗം വാക്സിനിലും: വൈറലായി കേരള സര്‍ക്കാരിന്‍റെ വീഡിയോ

Published

on

vaccine

കഴിഞ്ഞ കുറേനാളുകളായി സമൂഹമാധ്യമങ്ങള്‍ അടക്കിവാണ ഗാനവും ചുവടുവെപ്പുകളുമായിരുന്നു റാറാ റാസ്പുടിൻ. മെഡിക്കൽ വിദ്യാർത്ഥികളായ നവീൻ റസാഖും ജാനകി ഓം കുമാറും റാസ്പുടിന് ചുവടുവച്ചത് വൈറലായതോടെയാണ് ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചത്.

വൈറലായതോടെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. അതോടുകൂടി നവീനും ജാനകിക്കും പിന്തുണയുമായി ഒരുപാടുപേര്‍ രംഗത്തെത്തി. നവീനും ജാനകിയും തരം​ഗമാക്കിയ റാസ്പുടിൻ ​ഗാനം കേരള സർക്കാരും ഏറ്റെടുത്തിരിക്കുകയാണ്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സര്‍ക്കാര്‍ തയ്യാറാക്കിയ വീഡിയോയില്‍ റാസ്പുട്ടിന്‍ ഗാനം ഉള്‍പ്പെടുത്തിയിരിക്കുകയാണ്.വാക്സിനേഷന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പകരുകയാണ് വീഡിയോയുടെ ലക്ഷ്യം.

കോവാക്സിൻ, കോവിഷീൽഡ് എന്നെഴുതിയ രണ്ടു വയലുകൾ( vials) റാസ്പുടിൻ ​ഗാനത്തിന് നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നും വാക്സിനെടുക്കൂ എന്നും വീഡിയോയിൽ കുറിച്ചിട്ടുണ്ട്.

വീഡിയോ ഗാനം: https://twitter.com/i/status/1381069639166296073

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version