Connect with us

കേരളം

സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ അയോഗ്യരെ സർക്കാർ തരംതാഴ്ത്തി

Published

on

സംസ്ഥാനത്തെ സർക്കാർ എൻജിനീയറിങ് കോളേജിൽ വിവിധ തസ്തികകളിൽ നിയമിച്ചിട്ടുള്ള അയോഗ്യരായ അധ്യാപകരെ 2010 ലെ എ.ഐ. സി. റ്റി വ്യവസ്ഥ പ്രകാരം തരംതാഴ്ത്തികൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

സർക്കാർ നിയന്ത്രിത സ്വശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെയും പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജുകളിലെയും ചട്ട വിരുദ്ധ നിയമനങ്ങൾ സാങ്കേതിക സർവകലാശാല പരിശോധിക്കുന്നില്ലെന്നു ആക്ഷേപം.

പകരം പ്രിൻസിപ്പൽ, പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസ്സർമാർക്ക് മുൻകാല പ്രാബല്യത്തിൽ ഉദ്യോഗകയറ്റം നല്കി. സാങ്കേതിക സർവകലാശാല വിസി, സാങ്കേതിക വിദ്യാഭ്യാസഡയറക്ടർ, PSC യിലെ നിലവിലെ ഒരു അംഗമുൾപ്പടെ 18 സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ മാരെയാണ് മുൻകാലപ്രാബല്യത്തിൽ തരം താഴ്ത്തിയത്.43 പേർക്ക് പ്രിൻസിപ്പൽ തസ്തികയിൽ ഉദ്യോഗകയറ്റവും നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ 961 അധ്യാപകർ അയോഗ്യരാണെന്ന സിഎജി യുടെ റിപ്പോർറ്റിന്റെയും സുപ്രീംകോടതിവിധി യുടെയും അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്.

ഉന്നതവിദ്യാഭ്യാസ അഡിഷണൽ ചീഫ് സെക്രട്ടറി ചെയർമാനായി രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയാണ് വിവിധ തസ്തികകളിലേയ്ക്ക് യോഗ്യരായവരെ കണ്ടെത്തി റിപ്പോർട്ട്‌ തയ്യാറാക്കിയത്. എന്നാൽ സാങ്കേതിക സർവകലാശാല സ്വശ്രയ കോളേജുകളിലെ അധ്യാപകരുടെ യോഗ്യതകളും നിയമന ങ്ങളും പരിശോധിക്കാൻ ചുമതലപെടു ത്തിയെങ്കിലും ഒരു നടപടികളും കൈകൊണ്ടിട്ടില്ല. സർക്കാർ നിയന്ത്രണത്തിലുള്ള IHRD, CAPE, Continuing Edn തുടങ്ങിയവയുടെ കീഴിലുള്ള സ്വശ്രയ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകരിൽ AICTE യോഗ്യത ഇല്ലാത്ത നിരവധിപേർ സർക്കാർ എഞ്ചിനീയറിംഗ് അധ്യാപകർക്ക് സമാനമായ ശമ്പളം കൈപ്പറ്റുന്നവരാണ്.

ഇടത് അധ്യാപക സംഘടനകളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി യായിരുന്നു എ ഐ സി റ്റി വ്യവസ്ഥകളിൽ സർക്കാർ നേരത്തെ ഇളവുകൾ അനുവദി.ച്ചിരുന്നത്.എന്നാൽ AICTE യോഗ്യതയുള്ള ഒരു വിഭാഗം അധ്യാപകർ സുപ്രീം കോടതിയിൽ നിന്ന് ഉത്തരവ് നേടിയതോടെ സർക്കാരിന് തീരുമാനം പുനപരിശോധിക്കേണ്ടതായിവന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version