Connect with us

കേരളം

കൊച്ചിയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; നഷ്ടമായത് കോടികള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ 

Published

on

1605512706 1751674841 KOCHIKAVARCHAJEWELLERY

എറണാകുളം ഏലൂരില്‍ ഫാക്ട് ജംഗ്ഷനിലെ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് വന്‍ കവര്‍ച്ച.

മൂന്നുകിലോ സ്വര്‍ണവും 25 കിലോ വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി കടയുടമ വിജയകുമാര്‍ പോലിസിന് മൊഴി നല്‍കി. തൊട്ടടുത്തുള്ള സലൂണിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ കടയ്ക്കുള്ളിലെത്തിയത്.

അകത്തുകയറി സ്‌ട്രോങ് റൂം തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്.  കോടികള്‍ വില വരുന്ന 300 പവന്റെ ആഭരണങ്ങള്‍ നഷ്ടമായി.

സി.സി.ടി.വി ക്യാമറകള്‍ ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്ന് ജ്വല്ലറി ഉടമകള്‍ വ്യക്തമാക്കി. എന്നാല്‍ നഷ്ടമായ സ്വര്‍ണ്ണത്തിന്റെ തൂക്കം സംബന്ധിച്ച് അവ്യക്തതയുണ്ടെന്ന് പോലിസ് പ്രതികരിച്ചു.

സംഭവത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലിസ് വ്യക്തമാക്കി. വിജയകുമാര്‍ തന്നെ നടത്തിക്കൊണ്ടിരുന്ന കടയ്ക്ക് മറ്റ് ജീവനക്കാരില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഇന്നലെ രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ശനിയാഴ്ച രാത്രിയോടെ അടച്ചുപോയ കട ഇന്നലെ അവധിയായിരുന്നു. ഇന്ന് രാവിലെ തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്.

ഒന്നരക്കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം10 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം14 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം18 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം19 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം19 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം21 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം21 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version