Connect with us

കേരളം

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ജി സ്യൂട്ട് പ്ലാറ്റ്‌ഫോമെരുക്കി കൈറ്റ് വിക്ടേഴ്‌സ്

1603696351 341741550 VICTORS

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ പഠനത്തിന്റെ ആവശ്യാര്‍ത്ഥം ജി സ്യൂട്ട് എന്ന പൊതു പ്ലാറ്റ്‌ഫോമൊരുക്കി കൈറ്റ്‌സ് വിക്ടേഴ്‌സ്. സംസ്ഥാനത്തെ 47 ലക്ഷം വിദ്യാര്‍ത്ഥികളെയാണ് പൊതു ഡൊമൈനില്‍ കൊണ്ടുവരുന്നത്. അധ്യാപകന് മാത്രം സംസാരിക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു ഇതു വരെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനം.ഇതില്‍ നിന്നും കുട്ടികള്‍ക്ക് കൂടി സംശയങ്ങള്‍ ചോദിക്കാനും ഇടപെടാനും കഴിയുന്ന പ്ലാറ്റ്‌ഫോമാണ് കൈറ്റ്‌സ് ഒരുക്കുന്ന ജി സ്യൂട്ട്.

ഗൂഗിള്‍ ഇന്ത്യ സൗജന്യമായാണ് പൊതു പ്ലാറ്റ്‌ഫോം ലഭ്യമാക്കിയത്. പ്ലാറ്റ്‌ഫോമില്‍ അപ്ലോഡ് ചെയ്യുന്ന ഡേറ്റയുടെ നിയന്ത്രണം കൈറ്റിനുണ്ടായിരിക്കും. സ്വകാര്യ സംവിധാനമാണെങ്കിലും ഇതില്‍ പരസ്യങ്ങളുണ്ടാകില്ല. വീഡിയോ കോണ്‍ഫറന്‍സിംഗിനുള്ള ഗൂഗിള്‍ മീറ്റ്, അസൈന്‍മെന്റുകള്‍ നല്‍കാനും ,ക്വിസുകള്‍ സംഘടിപ്പിക്കാനും, മൂല്യനിര്‍ണ്ണയം നടത്താനുമുള്ള സൗകര്യം പ്ലാറ്റ്‌ഫോമിലുണ്ടാകും.

ഡാറ്റകള്‍ തയ്യാറാക്കാനും സൂക്ഷിക്കാനും കഴിയുന്ന െ്രെഡവ് സൗകര്യവും ജി സ്യൂട്ടിലുണ്ട്. എല്ലാവര്‍ക്കും ലോഗിന്‍ സൗകര്യം ക്രമീകരിച്ചിട്ടുള്ളതിനാല്‍ ക്ലാസുകളില്‍ മറ്റുള്ളവര്‍ക്ക് നുഴഞ്ഞുകയറാനാകില്ല. ലോഗിന്‍ ഉപയോഗിച്ച്‌ ആളുമാറി കയറുന്നവരെ ട്രാക്ക് ചെയ്യാനും കഴിയും.അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിഷയങ്ങള്‍ തിരിച്ചും സ്‌കൂളുകളില്‍ ഗ്രൂപ്പുണ്ടാക്കാം. ക്ലാസുകള്‍ തത്സമയം റെക്കോഡ് ചെയ്യാനും ക്ലാസില്‍ പങ്കെടുക്കാത്ത കുട്ടികള്‍ക്ക് റെക്കോഡഡ് ക്ലാസുകളുടെ ലിങ്ക് പങ്കിടാനുള്ള സൗകര്യവുമുണ്ടാകും.

സ്വകാര്യ സ്‌കൂളുകള്‍ നിലവില്‍ പരീക്ഷിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെക്കാള്‍ വിപുലവും ലളിതവുമായി സംവിധാനമായാണ് ജിസ്യൂട്ടിനെ കൈറ്റ് അവതരിപ്പിക്കുന്നത്. ജി സ്യൂട്ട് വഴി ട്രയലായി പൊതുവിദ്യാഭ്യാസമന്ത്രി വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരമങ്ങള്‍ ലഭ്യമാക്കിയശേഷമാകും ജി സ്യൂട്ട് വഴിയുള്ള ക്ലാസുകള്‍ തുടങ്ങുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം24 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version