Connect with us

കേരളം

ഇന്ധന വിലയില്‍ ഇന്നും വര്‍ധന

WhatsApp Image 2021 07 15 at 9.00.19 AM

ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്തെ പെട്രോള്‍ വില 103.5 രൂപയിലേക്ക് എത്തി. 96.4 രൂപ ആണ് തലസ്ഥാനത്തെ ഡീസല്‍ വില. കൊച്ചിയില്‍ 101.76 ആണ് പെട്രോള്‍ വില. 94.82 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന്. കോഴിക്കോട് 101.97ലേക്കാണ് പെട്രോള്‍ വില എത്തിയത്. ഇവിടെ ഡീസല്‍ വില 95.10 രൂപയുമാണ്. രാജ്യത്ത് ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ മാസം ഇത് ഏഴാം തവണയാണ് ഇന്ധന വില വർധിപ്പിച്ചിരിക്കുന്നത്.

രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയർന്ന നിരക്കുള്ളത് രാജസ്ഥാനിലെ ഗംഗാനഗറിലാണ്. അവിടെ പെട്രോളിന്റെ വില ലിറ്ററിന് 112.86 രൂപയാണ്. മുംബൈയിൽ പെട്രോൾ വില 107.54 രൂപയാണ്. ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിൽ എല്ലാം തന്നെ പെട്രോൾ വില 100 രൂപ പിന്നീട്ട് കഴിഞ്ഞിരുന്നു. ഇവിടെയെല്ലാം തന്നെ ഡീസൽ വിലയും നൂറ് രൂപയോട് അടുത്ത് കൊണ്ടിരിക്കുകയാണ്.

ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 102.23 രൂപയും ബാംഗ്ലൂരിൽ 101.94 രൂപയുമാണ്. അടുത്തിടെയായി ക്രൂഡ് ഓയിൽ വില അന്തരാഷ്ട്ര വിപണിയിൽ കുറയുമ്പോഴും രാജ്യത്ത് മാത്രം ഇന്ധന വില ഉയർന്ന് കൊണ്ടെ ഇരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ക്രൂഡ് ഒയിലന്റെ വിലയ്ക്ക് രണ്ട് ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് വ്യത്യസമായി രേഖപെടുത്തുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം6 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം6 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം6 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം8 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം8 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം24 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം24 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version