ദേശീയം
കൊവിഡ്-19 പ്രോട്ടോക്കോളുകളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കുക; കർശന നിർദ്ദേശങ്ങളുമായി കുവൈറ്റിലെ ഇന്ത്യൻ എംബസ്സി
കുവൈറ്റില്‍ കൊവിഡ്-19 പ്രോട്ടോക്കോളുകളും മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കാന്‍ ഇന്ത്യാക്കാര്‍ക്ക് എംബസിയുടെ കര്‍ശന നിര്‍ദേശം. കൊവിഡ് വ്യാപനം ചെറുക്കുന്നതിനായി കുവൈറ്റ് പ്രഖ്യാപിച്ച എല്ലാ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാനും അനുസരിക്കാനും എല്ലാ പൗരന്മാരും ബാധ്യസ്ഥരാണെന്ന് എംബസി ഓര്‍മ്മിപ്പിച്ചു.
അധികൃതര്‍ പുറപ്പെടുവിക്കുന്ന എല്ലാ മുന്‍കരുതല്‍ നടപടികളും മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ട്. പനി. ചുമ, ശ്വാസതടസ്സം തുടങ്ങി ഏതെങ്കിലും ലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ഉടനടി ചികിത്സ തേടണമെന്നും എംബസി നിര്‍ദേശിച്ചു.
പരിഭ്രാന്തരാകേണ്ടതില്ലെന്നും ഏതെങ്കിലും സഹായം ആവശ്യമായി വരികയാണെങ്കില്‍ ഫോണിലൂടെയോ ഇമെയില്‍ വഴിയോ എംബസിയെ സമീപിക്കണമെന്നും നിര്‍ദേശമുണ്ട്.
എംബസിയുടെ കോണ്‍സുലര്‍, ലേബര്‍, വെല്‍ഫെയര്‍ വിഭാഗങ്ങളും ഷാര്‍ക്ക്, ജലീബ് അല്‍ ഷുവായ്ഖ്, ഫഹഹീല്‍ എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് ഓഫീസുകളും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും. ഈ ഓഫീസുകളിലേക്കുള്ള എല്ലാ സന്ദര്‍ശകരും COVID-19 പ്രോട്ടോക്കോളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
അടിയന്തിര സാഹചര്യങ്ങള്‍ക്കായി എംബസി 5 ഹെല്‍പ്പ്‌ലൈന്‍ നമ്ബറുകളും നല്‍കിയിരിക്കുന്നു.
+965 65806158
65806735
65807695
65808923
+965 65809348