Connect with us

Covid 19

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക്​ ഗോവയില്‍ അഞ്ചുദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍

Published

on

കോവിഡ്​ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക്​ അഞ്ചുദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തി ഗോവ. വിദ്യാര്‍ഥികള്‍ക്കും ജോലി ആവശ്യങ്ങള്‍ക്ക്​ എത്തുന്നവര്‍ക്കും​ നിരീക്ഷണം ബാധകമാകും. ഞായറാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സംസ്​ഥാനത്ത്​ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സെപ്​റ്റംബര്‍ 20 വരെ നീട്ടി.

തീരപ്രദേശത്ത്​ കാസിനോകളുടെ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം നീട്ടി.’കേരളത്തില്‍നിന്ന്​ വരുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അഞ്ച്​ ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം’ -വിജ്ഞാപനത്തില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക്​ ക്വാറന്‍റീന്‍ സൗകര്യങ്ങള്‍ വിദ്യഭ്യാസ സ്​ഥാപനങ്ങളിലെ അഡ്​മിനിസ്​ട്രേറ്റര്‍മാരോ പ്രിന്‍സിപ്പല്‍മാരോ ഏര്‍പ്പെടു​ത്തണമെന്നും പറയുന്നു.

ജീവനക്കാര്‍ക്ക്​ ബന്ധപ്പെട്ട ഓഫിസ്​ അധികൃതരോ കമ്പനികളോ സ്​ഥാപനങ്ങ​േളാ ക്വാറന്‍റീന്‍ സൗകര്യം ഏര്‍പ്പെടുത്തണം. അഞ്ചുദിവസത്തെ ക്വാറന്‍റീന്​ ശേഷം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. വിദ്യാര്‍ഥികളും ജീവനക്കാരും അല്ലാതെ കേരളത്തില്‍ നിന്നെത്തുന്നവര്‍ ആര്‍.ടി.പി.സി.ആര്‍ ഹാജരാക്കണം. കൂടാതെ അഞ്ചുദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയുകയും വേണം. അ

തേസമയം, അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട്​ ഗോവയിലെത്തുന്നവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്​ഥര്‍ക്കും ക്വാറന്‍റീനില്‍ ഇളവ്​ ലഭിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. മേയ്​ ഒമ്പതിനാണ്​ ഗോവയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏ​ര്‍പ്പെടുത്തിയത്​. പിന്നീട്​ അവ പലപ്പോഴായി നീട്ടുകയായിരുന്നു. സംസ്​ഥാനത്തെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക്​ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കാസിനോകള്‍ക്ക്​ ഉള്‍പ്പെടെ പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version