Connect with us

കേരളം

മീൻ പിടിച്ച് മടങ്ങിയ വള്ളം കരയ്ക്കടുത്ത് തിരമാലയിൽ പെട്ട് മറിഞ്ഞു; മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്

Published

on

കയ്പമംഗലം വഞ്ചിപ്പുര ബീച്ചില്‍ മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്. കയ്പമംഗലം സ്വദേശി കോഴിശേരി നകുലൻ (50) ആണ് പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനു ശേഷം മീനുമായി കരയിലേയ്ക്ക് കയറുകയായിരുന്ന കോഴി പറമ്പിൽ ഗണേശന്റെ ഉടമസ്ഥതയിലുള്ള ആദിപരാശക്തി എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

കരയോട് 50 മീറ്റർ അകലെ വെച്ച് തിരമാലയില്‍പെട്ട് മറിയുകയായിരുന്നു. നകുലനുള്‍പ്പെടെ ഏഴ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കരയിലുണ്ടായിരുന്ന മറ്റു മത്സ്യത്തൊഴിലാളികൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വള്ളം ദേഹത്തേക്ക് മറിഞ്ഞാണ് നകുലന് തണ്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്. വള്ളത്തിലുണ്ടായിരുന്ന മീനും വലയ്ക്കും എഞ്ചിനും നാശനഷ്ടമുണ്ട്. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം സംഭവിച്ചതായി തൊഴിലാളികൾ പറഞ്ഞു.

അപകടം സംഭവിച്ച വള്ളത്തിനും, തൊഴിലാളികൾക്കും സർക്കാർ അർഹമായ നഷ്ട പരിഹാരം നൽകണമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മണി കാവുങ്ങൾ ആവശ്യപ്പെട്ടു. ർഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ്.ഡൊമിനിക്ക്, സജേഷ് പള്ളത്ത്, കെ.വി.തമ്പി, ദാസൻ പനയ്ക്കൽ, കെ.ആർ.രഘുനാഥൻ, കെ.കെ.പ്രഭാകരൻ എന്നിവരും സന്നിഹിതരായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം11 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം11 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം11 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം13 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം13 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version