Connect with us

കേരളം

അയോധ്യയിലേക്ക് ആദ്യ ട്രെയിൻ ഇന്ന് പുറപ്പെടും

reporterlive 2024 02 9a6d32e0 0adf 4b54 ba2b 8c2f7f05d53c Ayodhya train.jpg

കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ സ്‌പെഷ്യല്‍ ട്രെയിന്‍ വെള്ളിയാഴ്ച്ച കൊച്ചുവേളിയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കും. ആസ്ത സ്‌പെഷ്യല്‍ ട്രെയിന്‍ ആണ് നാളെ ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും യാത്രക്കാരെ ക്ഷേത്ര നഗരത്തിലേക്ക് എത്തിക്കുന്ന ട്രെയിന്‍ സര്‍വീസ് കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്.

റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകളില്‍ നിന്നോ ഐആര്‍സിടിസി ആപ്പുകളില്‍ നിന്നോ ആസ്ത ട്രെയിനുകള്‍ ബുക്ക് ചെയ്യാനാകില്ല. ഐആര്‍സിടിസി ടൂറിസം വെബ്‌സൈറ്റ് വഴി മാത്രമേ ടിക്കറ്റ് ബുക്കിംഗ് സാധ്യമാവൂ. രാജ്യത്തുടനീളം 66 ആസ്ത സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്താനാണ് റെയില്‍വേ പദ്ധതിയിട്ടിരിക്കുന്നത്.

കേരളത്തിൽനിന്ന് 24 ആസ്താ സ്പെഷല്‍ ട്രെയിനുകൾ അയോധ്യയിലേക്കു സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. അതിൽ ആദ്യത്തേതാണ് ഇന്ന് പുറപ്പെടുന്നത്.

നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് മറ്റുള്ള സർവീസുകൾ. ജനുവരി 30ന് ആദ്യ സർവീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അത് പിന്നീട് റദ്ദാക്കുകയായിരുന്നു. അയോധ്യയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 200 ട്രെയിന്‍ സര്‍വ്വീസുകളാണ് നടത്തുന്നത്. അതില്‍ 24 എണ്ണമാണ് കേരളത്തില്‍ നിന്നുള്ളത്. 3,300 രൂപയാണ് ടിക്കറ്റ് നിരക്ക്. ജനുവരി 30 ന് പാലക്കാട് നിന്നും ആദ്യ സര്‍വ്വീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version