Connect with us

കേരളം

ഹമാസിനെ നിരായുധീകരിക്കണമെന്ന് വിടി ബല്‍റാമിന്റെ നിര്‍ദേശത്തിനെതിരെ ഫാത്തിമ തഹ്‌ലിയ

fathima thahiliya facebook post aganist vt balram

ഹമാസിനെ നിരായുധീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിന്റെ നിര്‍ദേശത്തിനെതിരെ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയ. വി.ടി. ബല്‍റാം പറയുന്ന പോലെ ലളിതമായി പരിഹരിക്കാന്‍ പറ്റുന്ന പ്രശ്‌നമല്ല ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷം.രാജ്യാതിര്‍ത്തികള്‍ ബഹുമാനിക്കുന്ന ശീലം ഇസ്രായേലിന് ഉണ്ടായിരുന്നെങ്കില്‍, ഇങ്ങനെയൊരു പ്രതിസന്ധി തന്നെ ഉണ്ടാകുമായിരുന്നില്ല.

ഇസ്രായേലിന്റെ അധിനിവേശമാണ് ഈ സംഘര്‍ഷത്തിന് കാരണം. അതവസാനിപ്പിക്കാതെ ആ മേഖലയില്‍ സമാധാനം ഉണ്ടാകില്ല.പലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇസ്രായേല്‍ അധിനിവേശം ചെറുത്ത് തോല്‍പ്പിക്കുക എന്നല്ലാതെ മറ്റൊരു മാര്‍ഗവും അവരുടെ മുന്നിലില്ല.

അക്രമവും പ്രതിരോധവും രണ്ടും രണ്ടാണ്. അക്രമികളേയും അവരെ പ്രതിരോധിക്കുന്നവരേയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളായി ചിത്രീകരിക്കുന്നത് നീതിയല്ല. നിഷ്പക്ഷത എല്ലായ്‌പ്പോഴും ശരിയായ പക്ഷമാവില്ല. നിരുപാധികമായി പലസ്തീന്‍ ജനതയോടൊപ്പം നില്‍ക്കലാണ് ഇന്നിന്റെ ശരി. പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യമെന്ന് ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കില്‍ കുറിച്ചു.

ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

വി.ടി ബൽറാം പറയുന്ന പോലെ ലളിതമായി പരിഹരിക്കാൻ പറ്റുന്ന പ്രശ്‌നമല്ല ഇസ്രായേൽ-ഫലസ്തീൻ സംഘർഷം. രാജ്യാതിർത്തികൾ ബഹുമാനിക്കുന്ന ശീലം ഇസ്രായേലിന് ഉണ്ടായിരുന്നെങ്കിൽ, ഇങ്ങനെയൊരു പ്രതിസന്ധി തന്നെ ഉണ്ടാകുമായിരുന്നില്ല. ഇസ്രായേലിന്റെ അധിനിവേശമാണ് ഈ സംഘർഷത്തിന് കാരണം. അതവസാനിപ്പിക്കാതെ ആ മേഖലയിൽ സമാധാനം ഉണ്ടാകില്ല.

ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇസ്രായേൽ അധിനിവേശം ചെറുത്തുതോൽപ്പിക്കുക എന്നല്ലാതെ മറ്റൊരു മാർഗ്ഗവും അവരുടെ മുന്നിലില്ല. അക്രമവും പ്രതിരോധവും രണ്ടും രണ്ടാണ്. അക്രമികളെയും അവരെ പ്രതിരോധിക്കുന്നവരെയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളായി ചിത്രീകരിക്കുന്നത് നീതിയല്ല. നിഷ്പക്ഷത എല്ലായ്‌പ്പോഴും ശരിയായ പക്ഷമാകില്ല.

നിരുപാധികമായി പലസ്തീൻ ജനതയോടൊപ്പം നിൽക്കലാണ് ഇന്നിന്റെ ശരി. പൊരുതുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version