Connect with us

കേരളം

കൊച്ചിയിൽ മകനെ ആക്രമിക്കുന്നതു കണ്ട് പിതാവ് കുഴഞ്ഞുവീണു മരിച്ച സംഭവം: ബസ് ഡ്രൈവര്‍ അറസ്റ്റില്‍

Published

on

മകനെ ബസ് ജീവനക്കാര്‍ ആക്രമിക്കുന്നതു കണ്ട് പിതാവ് കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ചെറായി സ്വദേശി ടിന്റു ആണ് മരിച്ചത്. ബസ് ഡ്രൈവര്‍ മകനെ കുത്താന്‍ ശ്രമിക്കുന്നത് കണ്ടാണ് ഫോര്‍ട്ട്‌കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേപറമ്പില്‍ ഫസലുദ്ദീന്‍ (54) കുഴഞ്ഞു വീണ് മരിച്ചത്.

ഇന്നലെ രാത്രി 7.45നു പറവൂര്‍ കണ്ണന്‍കുളങ്ങര ഭാഗത്തായിരുന്നു സംഭവം. സൈഡ് കൊടുക്കുന്നതു സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനാണ് (20) കാര്‍ ഓടിച്ചിരുന്നത്.

അമിത വേഗത്തിലായിരുന്ന കോഴിക്കോട്-വൈറ്റില റൂട്ടിലോടുന്ന ‘നര്‍മദ’ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ കണ്ണാടിയില്‍ മുട്ടി. ഇതേത്തുടര്‍ന്ന് കാര്‍ ബസിന് മുന്നില്‍ കൊണ്ടുവന്നിട്ട് ഫര്‍ഹാന്‍ ചോദ്യം ചെയ്തു. ഇതിനിടെ ബസില്‍ നിന്നും ഇറങ്ങിവന്ന ജീവനക്കാര്‍ ഫര്‍ഹാനെ ആക്രമിക്കാന്‍ ശ്രമിച്ചു.

ബസ് ഡ്രൈവര്‍ ടിന്റു കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഫര്‍ഹാനെ കുത്തി. ഫര്‍ഹാന്‍ തടഞ്ഞതിനെത്തുടര്‍ന്ന് കൈക്ക് മുറിവേറ്റു. മകനെ കുത്തുന്നതു കണ്ടപ്പോഴാണ് ഫസലുദ്ദീന്‍ കുഴഞ്ഞു വീണത്. ബസ് ജീവനക്കാരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നെന്നും, അസഭ്യം പറഞ്ഞ് ഇറങ്ങിവന്ന അവര്‍ ആക്രമിക്കുകയായിരുന്നുവെന്നും കാറിലുണ്ടായിരുന്ന ഫസലുദ്ദീന്റെ ബന്ധു സല്‍മ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം4 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം8 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം12 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം14 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം14 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version