Connect with us

കേരളം

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: കമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി  

Published

on

1604916249 2127621780 MCKAMARUDHEEN

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന എം.സി കമറുദ്ദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി.

കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന കമറുദ്ദീന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയില്‍ വന്നത്.

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴ് കേസുകളില്‍ കമറുദ്ദീനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.വി പ്രദീപ് നല്‍കിയ ഹര്‍ജിയും കോടതി നിരാകരിച്ചു.

ആരോഗ്യ പ്രശ്‌നങ്ങളുള്ള കമറുദ്ദീനെ കസ്റ്റഡിയില്‍ വിടരുതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പി.കെ ചന്ദ്രശേഖരന്‍ വാദിച്ചിരുന്നു.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കമറുദ്ദീന്‍ അഞ്ചുദിവസം ചികിത്സയില്‍ കഴിഞ്ഞതും രക്തധമനിയില്‍ തടസമുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തലും അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തി.

നേരത്തെ രണ്ടുതവണ കസ്റ്റഡിയില്‍ വിട്ടതാണെന്നും എല്ലാ കേസുകളുടെയും പൊതു സ്വഭാവം ഒന്നാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

അതേസമയം കമറുദ്ദീനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിന് കോടതി അനുമതി നല്‍കി. 30ന് കമറുദ്ദീനെ കോടതിയില്‍ ഹാജരാക്കും

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം4 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version