Connect with us

കേരളം

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എ രണ്ടാം പ്രതി

Published

on

1604833419 268905026 MCKAMARUDHEEN

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എ രണ്ടാം പ്രതി. ജ്വല്ലറി മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാം പ്രതി.

രണ്ട് പ്രതികള്‍ക്കും കേസില്‍ തുല്യ പങ്കാളിത്തമാണുള്ളതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എം.എല്‍.എ എന്ന സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ കമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, കേസില്‍ ഇതുവരെ അറുപതോളം സാക്ഷികളെ ചോദ്യം ചെയ്തു. നിക്ഷേകര്‍ക്കുള്ള കരാറാണ് തെളിവുകളായി ലഭിച്ചിരിക്കുന്നത്. മാസംതോറും ലാഭവിഹിതം നല്‍കാമെന്നും മുന്‍കൂര്‍ ആവശ്യപ്പെട്ടാല്‍ പണം തിരികെ നല്‍കാമെന്നും കരാറില്‍ പറയുന്നു.

എന്നാല്‍ കരാറില്‍ എഴുതിയ പ്രകാരം നടപടികളുണ്ടായിട്ടില്ല. ഇതുപ്രകാരം വഞ്ചനാക്കുറ്റത്തിന് ഐ.പി.സി 420 പ്രകാരവും വിശ്വാസ വഞ്ചനയ്ക്ക് ഐ.പി.സി 406 പ്രകാരവും പൊതു പ്രവര്‍ത്തകനെന്ന ജനസമ്മിതി ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയതിന് 409 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നത് പ്രകാരവും കമറുദ്ദീനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കമറുദ്ദീനെ ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ചന്തേര പോലിസ് സ്റ്റേഷനിലെ മൂന്ന് കേസുകളിലാണ് നിലവില്‍ അറസ്റ്റ്. ആകെയുള്ള 115 കേസില്‍ എസ്.ഐ.ടി. അന്വേഷിക്കുന്ന 77 കേസുകളിലായി കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി 13 കോടിയുടെ തട്ടിപ്പ് നടത്തിയത് തെളിഞ്ഞിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം18 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം19 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version