Connect with us

കേരളം

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം.സി കമറുദ്ദീന്‍ റിമാന്‍ഡില്‍

Published

on

KAMARUDHEEN 1

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ റിമാന്‍ഡ് ചെയ്തു. കമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റും. എം.എല്‍.എയുടെ ജാമ്യ ഹര്‍ജി കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും.

നിലവില്‍ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ല. ഇന്ന് വൈകുന്നേരത്തോടെയാണ് കമറുദ്ദീന്‍ എം.എല്‍.എയെ പോലിസ് അറസ്റ്റ് ചെയ്തത്. ചന്ദേര പോലിസ് സ്റ്റേഷനിലെ നാല് കേസിലാണ് അറസ്റ്റ്.

420, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. നാല് കേസും സമാന സ്വഭാവത്തിലുള്ളതാണ്. ഇന്ന് രാവിലെ 10.30 ഓടെ കാസര്‍കോട് എസ്.പി ഓഫിസില്‍ ആരംഭിച്ച ചോദ്യം ചെയ്യലിനൊടുവിലാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. നിക്ഷേപകരുടെ 13 കോടി രൂപ തട്ടിയെടുത്തെന്ന് അന്വേഷണസംഘം കണ്ടെത്തി.

കമറുദ്ദീനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് എ.എസ്.പി പി. വിവേക്കുമാര്‍ അറിയിച്ചു. ഇതുവരെ കമറുദ്ദീനെതിരെ 109 വഞ്ചനാകേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷററും ജ്വല്ലറി നിക്ഷേപകരുടെ പ്രശ്‌നങ്ങളില്‍ ലീഗ് മധ്യസ്ഥനുമായ കല്ലട്ര മാഹിന്‍ ഹാജിയെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. നേരത്തെ ജ്വല്ലറി എം.ഡി പൂക്കോയ തങ്ങളേ 9 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം24 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version