Connect with us

Covid 19

കോവിഷീല്‍ഡ് വാക്സിന് 17 യൂറാപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം; വാക്സിന്‍ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി

Published

on

covishield

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സിന് 17 യൂറാപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം. യൂറാപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 17 ഇടത്ത് അംഗീകാരം ലഭിച്ചുവെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഓസ്ട്രിയ, ഫ്രാന്‍സ്, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലന്റ്, ജര്‍മനി, ഗ്രീസ് തുടങ്ങി 17 രാജ്യങ്ങളാണ് കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയിരിക്കുന്നത്. കോവിഷീല്‍ഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഈ രാജ്യങ്ങളിലേക്ക് ഇനി പ്രവേശനാനുമതി ലഭ്യമാകും.

‘യൂറോപ്യന്‍ യൂണിയനിലെ 27 അംഗങ്ങളില്‍ 17 രാജ്യങ്ങള്‍ ഇതിനകം കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ അപേക്ഷ നല്‍കിയിട്ടല്ല ഈ രാജ്യങ്ങളൊന്നും വാക്സിന് അനുമതി നല്‍കിയിരിക്കുന്നത്. കോവിഷീല്‍ഡ് വാക്സിന്‍ നിലവാരമുള്ളതാണെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളതിനാല്‍ യൂറോപ്പും യുഎസും മറ്റെല്ലാ രാജ്യങ്ങളും ഇത് അംഗീകരിക്കേണ്ടതുണ്ട്’, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല പറഞ്ഞു.

കോവിഷീല്‍ഡിന്റെ അംഗീകാരത്തിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന് യൂറാപ്യന്‍ മെഡിസിന്‍സ് ഏജന്‍സി നേരത്തെ വ്യക്തമാക്കിയിരുന്നു. ഫൈസര്‍, മോഡേണ, അസ്ട്രാസെനെക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ വാക്സിനുകളാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്.

കോവിഷീൽഡ് ലഭിച്ച യാത്രക്കാരെ സ്വീകരിക്കുമെന്ന് പതിനാറ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും സ്വിറ്റ്സർലൻഡും സ്ഥിരീകരിച്ചു. ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം, ബൾഗേറിയ, ഫിൻലാൻഡ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാന്റ്, അയർലൻഡ്, ലാറ്റ്വിയ, മാൾട്ട, നെതർലാൻഡ്‌സ്, സ്ലൊവേനിയ, സ്‌പെയിൻ, സ്വീഡൻ എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version