Covid 19
മന്ത്രി കെടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചതോടെ അദ്ദേഹം ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു.
നേരത്തെ വൈദ്യുതി മന്ത്രി എംഎം മണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന മന്ത്രിസഭയിലെ കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെടി ജലീല്‍.
നേരത്തെ മന്ത്രിമാരായ തോമസ് ഐസക്, ഇ.പി ജയരാജന്, വി.എസ് സുനില്‍ കുമാര്‍, എംഎം മണി എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.