Connect with us

കേരളം

ഉയിർപ്പിന്റെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ

easter

യേശു ക്രിസ്തുവിന്റെ ഉയർത്തു എഴുന്നേൽപ്പിനെ അനുസ്മരിച്ചു ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.അർദ്ധരാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. പ്രാർത്ഥനയും വത്രശുദ്ധിയും നിറഞ്ഞ 50 നോമ്പ് ദിനങ്ങൾ കടന്നാണ് ക്രൈസ്തവർ ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് ആഘോഷിക്കുന്നത്. ലോകത്തിന്റെ പാപഭാരം ചുമലിലേറ്റി കുരിശുമരണം വരിച്ച ക്രിസ്തു മൂന്നാംനാള്‍ പുനരുത്ഥാനം ചെയ്തതിന്റെ ഓര്‍മപുതുക്കലാണ് ഈസ്റ്റർ.

ഈസ്റ്ററിനോട് അനുബന്ധിച്ച് വിവിധ ദേവാലയങ്ങളിൽ പാതിരാ കുർബാനയും പ്രത്യേകം പ്രാർത്ഥനകളും നടന്നു.എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തിഡ്രലിൽ നടന്ന ഉയർപ്പ് തിരുക്കർമ്മങ്ങൾക്ക് മാർ ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി. കരിങ്ങാച്ചിറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനികത്തി ഡ്രലിൽ നടന്ന ഉയർപ്പു പെരുന്നാൾ ശുശ്രുഷകൾക്ക് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർഗ്രീഗോറിയോസ് കാർമ്മികത്വം വഹിച്ചു.

സീറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ ആയിരുന്നു മുവാറ്റുപുഴ സെൻ്റ്.മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിലെ തിരുക്കർമ്മങ്ങൾ. കോട്ടയം നിലയ്ക്കൽ ഓർത്തഡോക്‌സ് പള്ളിയിൽ നടന്ന ഉയർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് ഡോ. യുഹാനോൻ മാർ ദിയസ്കോറോസ് മുഖ്യകാർമ്മികത്വം നൽകി. ഗുജറാത്ത് ബറോഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളിയിലെ ഉയിർപ്പ് ശുശ്രൂഷകളിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version