Connect with us

കേരളം

നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെഡി ജോർജ് അന്തരിച്ചു

Published

on

Untitled design 2023 12 30T102756.769

ഡബ്ബിങ് ആർട്ടിസ്റ്റും നടനുമായ കെഡി ജോർജ് അന്തരിച്ചു. 84 വയസായിരുന്നു. അസുഖബാധിതനായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ഉയർന്ന ബാസ് ശബ്ദത്തിന് പേര് കേട്ട ഡബ്ബിങ് ആർട്ടിസ്റ്റാണ് കെഡി ജോർജ്. മലയാള സിനിമകൾക്ക് ഡബ്ബ് ചെയ്തുകൊണ്ടാണ് സിനിമ രംഗത്തേക്ക് കടന്നുവന്നത്.

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏറെക്കാലം ചെന്നൈയിലായിരുന്ന ഇദ്ദേഹം പിൻകാലത്ത് കൊച്ചിയിലേക്ക് താമസം മാറ്റുകയായിരുന്നു. ബന്ധുക്കളാരുമില്ലാത്ത ജോർജ് കലൂർ ഉള്ള പുത്തൻ ബിൽഡിങ്ങിൽ ആയിരുന്നു താമസിച്ചിരുന്നത്. അസുഖബാധിതനാകുന്നതിന് മുമ്പ് വരെ ഡബ്ബിങ് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മിർസാപൂർ, ബാംബൈ മേരി ജാൻ എന്നീ വെബ് സീരീസുകൾക്കാണ് അവസാനമായി ശബ്ദം നൽകിയത്.

ആരോഗ്യാവസ്ഥ മോശമായതോടെ എറണാകുളം ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കെ.ഡി. ജോർജിന്‍റെ കുടുംബാംഗങ്ങളെ കുറിച്ചോ ബന്ധുക്കളെ കുറിച്ചോ വിവരം ലഭ്യമല്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു. അവസാന കാലത്ത് ഫെഫ്ക ഡബ്ബിങ് ആർടിസ്റ്റ് യൂണിയന്‍റെ സഹായത്തോടുകൂടിയായിരുന്നു മുന്നോട്ടുപോയിരുന്നത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇദ്ദേഹത്തിന്‍റെ ബന്ധുക്കളോ കുടുംബാംഗങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് സഹപ്രവർത്തകർ അഭ്യർഥിച്ചു. ബന്ധുക്കൾ മുന്നോട്ട് വന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഏറ്റെടുത്തു യഥാവിധി അന്ത്യകർമ്മങ്ങൾ നടത്താൻ ഫെഫ്ക ഡബ്ബിങ് ആർട്ടിസ്റ് യൂണിയൻ പൊലീസ് സ്റ്റേഷനിൽ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഫോൺ: പ്രവീൺ ഹരിശ്രീ -9447094947.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version