Connect with us

കേരളം

ലഹരി കടത്ത്:1681 പേരുടെ പട്ടിക തയാറാക്കി പൊലീസ്; ഏറ്റവും കൂടുതൽ കണ്ണൂരിൽ

Published

on

സംസ്ഥാനത്തേക്ക് ലഹരി കടത്തിലെ മുഖ്യ കണ്ണികളായ 1681 പേരുടെ പട്ടിക തയ്യാറാക്കി പൊലീസ്. സംസ്ഥാനത്തേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിൻെറ ഭാഗമായി സ്ഥിരം കുറ്റവാളികളുടെ പട്ടികയാണ് പൊലീസ് തയ്യാറാക്കിയത്. ലഹരി കടത്തുകാരിൽ നിന്നും 162 പേരെ കരുതൽ തടങ്കലിൽ വയ്ക്കാനുള്ള ശുപാർശയും പൊലീസ് സർക്കാരിന് നൽകി.

ലഹരിക്കെതിരെ സംസ്ഥാനത്ത് വലിയ പ്രചാരണ പ്രവർത്തനങ്ങളും അന്വേഷണവും തുടങ്ങിയ പശ്ചാത്തത്തിലാണ് ക്രിമിനൽ സംഘത്തിൻെറ പട്ടിക തയ്യാറാക്കിയ മാതൃകയിൽ ലഹരി കടത്തുകാരുടെ പട്ടികയും തയ്യാറാക്കിയത്. സംസ്ഥാനത്ത് ലഹരി കടത്തുകയും വിൽപ്പന നടത്തുകയും ചെയ്തതിന് പൊലീസും എക്സൈസും ആയിരക്കണക്കിന് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കിൽ 24,779 പേരെ പൊലീസ് മാത്രം ലഹരി കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന ലഹരി കടത്തുകാരിൽ നിന്നും ചില്ലറ വിൽപ്പനയ്ക്കായി വാങ്ങുന്നവരും ക്യാരിയർമാരുമെല്ലാം ഇതിൽ ഉള്‍പ്പെടും.

എന്നാൽ സംസ്ഥാനത്ത് ലഹരിമാഫിയെ നിയന്ത്രിക്കുന്നുവെന്ന് കണ്ടെത്തിയവരുടെ പട്ടികയാണ് പ്രത്യേകം തയ്യാറാക്കിയത്. വൻതോതിൽ ലഹരി കടത്തി വിൽപ്പന നടത്തുന്നവർ, നിരവധി പ്രാവശ്യം ലഹരി കേസിൽ ഉള്‍പ്പെടുന്നവർ, രാജ്യാന്തര ബന്ധമുള്ളവർ എന്നീ വിഭാഗത്തിൽപ്പെട്ടവരെയാണ് പ്രത്യേകപട്ടികയിൽ ഉല്‍പ്പെടുത്തിയത്. 1681 പേരുടെ പട്ടികയാണ് ക്രമസമാധാന ചുമതലയുള്ള എഡിപിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയത്.

ജില്ലാ പൊലിസ് മേധാവിമാരുടെ നേതൃത്വത്തിൽ ഇൻറലിജൻസിൻെറ കൂടി സഹായത്തോടെ അതീവ രഹസ്യമാക്കിയാണ് ഓരോ ജില്ലയിലും പട്ടിക തയ്യാറാക്കി കൈമാറിയത്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ ലഹരികടത്തുകാരുള്ളതെന്നാണ് പൊലീസ് കണക്ക്. 465 പേരാണ് പട്ടികയിലുള്ളത്. വയനാടും കാസർഗോഡും 210 പേരുണ്ട്. കൊല്ലം സിറ്റിയിൽ 189 പേരുണ്ട്. കോഴിക്കോട് റൂറലിൽ 184 കുറ്റവാളികളും പട്ടികയിലുണ്ട്. സ്ഥിരം കുറ്റവാളികളെ ഒരു വ‍ർഷം കരുതൽ തടങ്കലില്‍ പാർപ്പിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം10 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം14 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം19 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം19 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം19 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം21 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം21 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version