Connect with us

കേരളം

രാത്രി കര്‍ഫ്യൂവുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് ഡിജിപി

Published

on

loknath behra amp

സംസ്ഥാനത്ത് രാത്രി കർഫ്യു കർശനമായി നടപ്പാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്റ. അത്യാവശ്യങ്ങള്‍ക്കല്ലാതെ രാത്രി 9 മണിക്ക് ശേഷം പുറത്തിറങ്ങരുത്. ജനങ്ങള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും ഡി.ജി.പി വ്യക്തമാക്കി. രാത്രി 9 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് കർഫ്യൂ. അത്യാവശ്യ സർവ്വീസുകൾക്ക് ഇളവ് നൽകിയിട്ടുണ്ട്. മാളുകളും തീയേറ്ററുകളും ഏഴര വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതോടെയാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. രാത്രി ഒമ്പത് മണി മുതൽ അഞ്ച് മണി വരെ നിയന്ത്രങ്ങൾ ഏർപ്പെടുത്തി. ഈ സമയത്ത് അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രി, രാത്രികാല ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ, പാൽ, പത്രം, മാധ്യമ പ്രവർത്തകർ എന്നിവർക്കാണ് ഇളവ്.

പൊതുഗതാഗതത്തേയും, ചരക്ക് ഗതാഗതത്തേയും നിയന്ത്രണത്തിൽ നിന്നൊഴിവാക്കി. ട്യൂഷൻ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ മാത്രമേ പാടുള്ളൂ. തിയേറ്റർ, മാളുകൾ എന്നിവ 7.30 വരെ മാത്രമേ പ്രവർത്തിക്കാവു. കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്ത സ്ഥാപനങ്ങൾ രണ്ട് ദിവസം അടക്കും. ഇതിനാവശ്യമായ നടപടികൾ സെക്ടറൽ മജിസ്ട്രേറ്റുമാർ സ്വീകരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്ന ആൾക്കാരുടെ എണ്ണം നിയന്ത്രിക്കണം.

ഒമ്പത് മണിക്ക് ശേഷം പാഴ്‍സലും പാടില്ല. മീറ്റിങ്ങുകളും, പരിശീലനപരിപാടികളും ഓൺലൈൻ വഴി മാത്രമേ പാടുള്ളൂ. ആരാധനാലയങ്ങളിലെ ആരാധനകൾ പരമാവധി ഓൺലൈൻ വഴിയാക്കണം. പിഎസ്‍സിയുടെ എല്ലാ പരിക്ഷകളും രണ്ടാഴ്ചത്തേക്ക് നീട്ടി. ഏപ്രിൽ 21, 22 തീയതികളിൽ 3 ലക്ഷം ആളുകളെ കോവിഡ് ടെസ്റ്റ് ചെയ്യാൻ ലക്ഷ്യമിട്ട് രണ്ടാമത്തെ മാസ്സ് ടെസ്റ്റിംഗ് ക്യാമ്പയിൻ നടത്തുവാനും ആലോചിക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം39 mins ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 hour ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 hour ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം19 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം19 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം21 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version