കേരളം
അവയവ കച്ചവട മാഫിയക്കെതിരായ സനൽ കുമാർ ശശിധരന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി.
അവയവ കച്ചവട മാഫിയക്കെതിരായ സംവിധായകൻ സനൽ കുമാർ ശശിധരന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. തിരുവനന്തപുരം റൂറൽ എസ്പിക്ക് അന്വേഷണ ചുമതല നൽകി. ബന്ധുവിന്റെ മരണത്തിൽ അവയവ മാഫിയക്ക് പങ്കുണ്ടെന്നായിരുന്നു സനൽ കുമാറിന്റെ ആരോപണം.
സംസ്ഥാനത്ത് അവയവ മാഫിയയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് തുറന്നു പറച്ചിലുമായി സനൽകുമാർ ശശിധരൻ രംഗത്തെത്തിയത്. കൊവിഡ് ബാധിച്ച് മരിച്ച, അച്ഛന്റെ സഹോദരിയുടെ മകൾ സന്ധ്യ കരൾ വിൽപന നടത്തിയതും അതിന് പിന്നിലെ ദുരൂഹതയുമാണ് സനൽ കുമാർ ശശിധരൻ പറയുന്നത്. തെളിവ് നശിപ്പിക്കാൻ ആശുപത്രി അധികൃതരും പൊലീസും കൂട്ടുനിൽക്കുന്നതായുള്ള സംശയവും സനൽ കുമാർ പങ്കുവച്ചു.