Connect with us

കേരളം

മൈതാനം പുല്ലുകയറി നശിക്കുന്നു : ലോക്ഡൗൺ ഇളവുകളുണ്ടായിട്ടും നഗരസഭാ മൈതാനം തുറക്കുന്നില്ല

Published

on

ലോക്ഡൗൺ ഇളവുകളുണ്ടായിട്ടും നെയ്യാറ്റിൻകര നഗരസഭയുടെ ടി.ബി. കവലയിലെ മൈതാനം തുറക്കുന്നില്ല. സ്വാതന്ത്ര്യസമരസേനാനി ഡോ. ജി.രാമചന്ദ്രന്റെ നാമത്തിലുള്ള മൈതാനം പുല്ലുകയറി നശിച്ചിട്ടും ഒരു നവീകരണവും നടത്തുന്നില്ല. മൈതാനം പ്രഭാത, സായാഹ്ന നടത്തത്തിനും തുറന്നുകൊടുക്കുന്നില്ല. മൈതാനം അടച്ചിട്ടതോടെ ഇതിനു മുന്നിൽ വഴിയോരക്കച്ചവടക്കാർ കൈയേറിയിരിക്കുകയാണ്.

അൻപതുലക്ഷത്തിലേറെ രൂപ വിനിയോഗിച്ച് നവീകരിച്ച മൈതാനം ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് അടച്ചിട്ടത്. ടി.ബി. കവലയിൽ മരുത്തൂർ തോടിനോടു ചേർന്നുള്ള മൈതാനത്തിൽ ദിവസവും ക്രിക്കറ്റ്, കബടി, ഫുട്‌ബോൾ, ബാഡ്മിന്റൺ ഉൾപ്പെടെയുള്ള കായിക വിനോദങ്ങൾക്കായി നിരവധി യുവാക്കളാണ് ഉപയോഗിച്ചിരുന്നത്.

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കായികപരിശീലനങ്ങളും മുടങ്ങിയിരുന്നു. മൈതാനത്തിൽ തറയോടുപാകിയ നടപ്പാത നിർമിച്ചിരുന്നു. പ്രഭാത, സായാഹ്ന നടത്തക്കാർക്കായാണ് ഇത് നിർമിച്ചത്. മൈതാനം പൂട്ടിയതോടെ ഇപ്പോൾ പ്രഭാത, സായാഹ്ന നടത്തയും നിലച്ചിരിക്കുകയാണ്.

മൈതാനം പ്രഭാത, സായാഹ്ന നടത്തയ്ക്കായെങ്കിലും തുറന്നുകൊടുക്കണമെന്ന് ആലുംമൂട് ടൗൺ റസിഡൻറ്സ്‌ അസോസിയേഷൻ പ്രസിഡന്റ് മഞ്ചത്തല സുരേഷ് ആവശ്യപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം5 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം5 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം20 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം21 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം23 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version