Connect with us

കേരളം

സിദ്ധാത്ഥന്റെ മരണം; പ്രതിഷേധം ഒടുങ്ങുന്നില്ല; സിബിഐ അന്വേഷിക്കണം, സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

Screenshot 2024 03 06 151447

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേട് തകർത്ത് സെക്രട്ടറിയേറ്റിനകത്തേക്ക് കടക്കാൻ ശ്രമിച്ച എംഎസ്എഫ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പിന്നാലെ മാർച്ചുമായി എത്തിയ മഹിളാകോൺഗ്രസ് പ്രവർത്തകർ ബാരിക്കേടിന് മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു. മഹിളാകോൺഗ്രസ് പ്രവർത്തകരെ പുരുഷ പൊലീസ് നേരിട്ടെന്ന് ആരോപിച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകരും സെക്രട്ടറിയേറ്റിന്  മുന്നിലെത്തിയതോടെ പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. പിന്നീട് ഒരു മണിക്കൂറോളം പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ കുത്തിയിരുന്നു. ഏറെ സമയം കഴിഞ്ഞ് മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിരിച്ചു വിട്ടത്.

അതേസമയം, സിദ്ധാര്‍ത്ഥന്‍റെ ദുരൂഹമരണം വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുന്ന സാഹചര്യത്തില്‍ കോളേജില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി. ഹോസ്റ്റലിൽ ഇനി മുതൽ നാല് ചുമതലക്കാരായിരിക്കും ഉണ്ടാവുക. മൂന്ന് നിലകൾ ഉള്ള ഹോസ്റ്റലിൽ ഓരോ നിലയിലും ഓരോരുത്തര്‍ വീതം. ഒരു അസിസ്റ്റന്‍റ് വാർഡന് ഹോസ്റ്റലിന്‍റെ മുഴുവൻ ചുമതലയും നല്‍കും. ഇതിനെല്ലാം പുറമെ ഹോസ്റ്റലില്‍ സിസിടിവി ക്യാമറയും സ്ഥാപിക്കും. വര്‍ഷം തോറും ചുമതലക്കാരെ മാറ്റാനും തീരുമാനമായിട്ടുണ്ട്.

സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് ഡീൻ എം കെ നാരായണനെയും അസി. വാര്‍ഡൻ ഡോ. കാന്തനാഥനെയും ഇന്നലെ വൈസ് ചാൻസലര്‍ സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരും നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെൻഷൻ നല്‍കിയത്. നേരത്തെ തന്നെ യൂണിവേഴ്സിറ്റി വിസിയെ ഗവര്‍ണര്‍ സസ്പെൻഡ് ചെയ്തിരുന്നു. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ഏറെ ദുരൂഹതകളും ചോദ്യങ്ങളും നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്. സിദ്ധാര്‍ത്ഥന്‍റെ നീതി ആവശ്യപ്പെട്ട് വ്യാപകമായ പ്രതിഷേധങ്ങളും നടന്നിരുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും പ്രതികളെ സംരക്ഷിക്കുകയാണെന്ന ആരോപണം കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുകയും ഇതിന് പിന്നാലെ ഏറെ രാഷ്ട്രീയ ചലനങ്ങള്‍ സംസ്ഥാനത്തുണ്ടാവുകയും ചെയ്തു. ഇപ്പോഴും സിദ്ധാര്‍ത്ഥന്‍റെ മരണം തീര്‍ത്ത രാഷ്ട്രീയ ചലനങ്ങളുടെ തരംഗം അടങ്ങിയിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 month ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം1 month ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം1 month ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം1 month ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം1 month ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം1 month ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം1 month ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം1 month ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം1 month ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം1 month ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version