Connect with us

കേരളം

കനകക്കുന്നിന്റെ മണ്ണിൽ എന്റെ കേരളം മെ​ഗാ പ്രദർശന വിപണന മേള മൂന്നാം ദിവസം

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം മെഗാ പ്രദർശന വിപണന ഭക്ഷ്യ മേള’ തിരുവനന്തപുരം കനകക്കുന്നിൽ പുരോ​ഗമിക്കുന്നു. ഈ മാസം 27 വരെയാണ് മേള നടക്കുന്നത്.പൂർണമായും ശീതീകരിച്ച ഇരുന്നൂറ്റിയമ്പതിലധികം സ്റ്റാളുകളിലാണ് മേള നടക്കുന്നത്.

വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾക്ക് പുറമെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, കേരള പൊലീസ്, സഹകരണ വകുപ്പ്, കിഫ്ബി തുടങ്ങിയവർ ഒരുക്കുന്ന പ്രത്യേക പ്രദർശനം മേളയിലുണ്ട്. പതിനഞ്ചോളം സർക്കാർ വകുപ്പുകളുടെ തത്സമയ സേവനങ്ങൾ സൗജന്യമായും വേഗത്തിലും ലഭിക്കുന്ന സർവീസ് സ്റ്റാളുകൾ, വിലക്കുറവിൽ വിവിധ വകുപ്പുകളുടെയും ചെറുകിട സംരംഭകരുടെയും ഉത്പന്നങ്ങൾ വാങ്ങാൻ കഴിയുന്ന വിപണന സ്റ്റാളുകൾ, മുന്നൂറോളം പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാവുന്ന രുചി വൈവിധ്യങ്ങൾ വിളമ്പുന്ന അതിവിപുലമായ ഫുഡ് കോർട്ട് എന്നിവയുമുണ്ട്.

കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ, പുതുതലമുറയുടെ ആശയങ്ങൾ കേൾക്കാനും സ്റ്റാർട്ടപ്പ് സംരംഭകരുടെ നേട്ടങ്ങൾ വിശദീകരിക്കാനുമുള്ള യൂത്ത് സെഗ്മെന്റ്, അത്യാധുനിക റോബോട്ടുകൾ ഉൾപ്പെടെ നിരക്കുന്ന ബൃഹത്തായ ടെക്‌നോസോൺ, കായിക സാംസ്ക്കാരം വളർത്താനായി സജ്ജീകരിച്ചിരിക്കുന്ന സ്പോർട്സ് കോർണർ തുടങ്ങിയവ മെഗാ മേളയുടെ പ്രധാന ആകർഷണമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം24 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version