Connect with us

കേരളം

ഓൺലൈൻ ക്ലാസ്; ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്താന്‍ വീണ്ടും വിവര ശേഖരണം

Published

on

online class

സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കൈ​റ്റ്​ വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ക്ലാ​സു​ക​ള്‍ കാ​ണാ​ന്‍ ക​ഴി​യാ​ത്ത​വ​രു​ടെ ക​ണ​ക്ക്​ വീ​ണ്ടും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ശേ​ഖ​രി​ക്കു​ന്നു. പൊ​തു വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി.

ഈ ​വ​ര്‍​ഷം ഒ​ന്നാം ക്ലാ​സി​ലും മ​റ്റു ക്ലാ​സു​ക​ളി​ലു​മാ​യി വ​ന്നു​ചേ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ​ക്കൂ​ടി പ​രി​ഗ​ണി​ച്ചു​ള്ള ക​ണ​ക്കാ​യി​രി​ക്കും ശേ​ഖ​രി​ക്കു​ക. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​മാ​ണ് (എ​സ്.​എ​സ്.​കെ)​ സ്കൂ​ള്‍​ത​ല​ത്തി​ല്‍ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ല്‍ വ​ഴി​യോ യൂ​ട്യൂ​ബ്​ വ​ഴി​യോ ക്ലാ​സു​ക​ള്‍ കാ​ണാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രു​ടെ കു​ട്ടി​ക​ളു​ടെ എ​ണ്ണ​മാ​ണ്​ ശേ​ഖ​രി​ക്കു​ന്ന​ത്.

ബി.​ആ​ര്‍.​സി ത​ല​ത്തി​ല്‍ ഹെ​ഡ്​​മാ​സ്​​റ്റ​റെ​യും അ​ധ്യാ​പ​ക​രെ​യും ​ബ​ന്ധ​പ്പെ​ട്ടാ​യി​രി​ക്കും ഓരോ സ്​​കൂ​ളിന്റെയും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക. ബി.​ആ​ര്‍.​സി​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന ക​ണ​ക്ക്​ ജി​ല്ല​ത​ല​ത്തി​ല്‍ ക്രോ​ഡീ​ക​രി​ച്ച്‌​ ഈ ​മാ​സം 27ന​കം എ​സ്.​എ​സ്.​കെ സം​സ്ഥാ​ന ഓ​ഫി​സി​ല്‍ ല​ഭ്യ​മാ​ക്കാ​ന്‍ ജി​ല്ല പ്രൊ​ജ​ക്​​ട്​ കോ ​ഓ​ഡി​നേ​റ്റ​ര്‍​മാ​ര്‍​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​ദ്യ​മാ​യി തു​ട​ങ്ങി​യ ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ളു​ടെ മു​ന്നോ​ടി​യാ​യി എ​സ്.​എ​സ്.​കെ ന​ട​ത്തി​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ല്‍ 2,61,784 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ഓണ്‍​ലൈ​ന്‍/ ഡി​ജി​റ്റ​ല്‍ പ​ഠ​ന സൗ​ക​ര്യ​മി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​തെ വ​ന്ന​തോ​ടെ മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ല്‍ ഒ​രു വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ഇ​തോ​ടെ, സ​ര്‍​ക്കാ​റും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഇ​ട​പെ​ട്ട്​ ഒ​രു മാ​സ​ത്തി​ലേ​റെ നീ​ണ്ട ​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ മി​ക്ക വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കി. പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ താ​ല്‍​ക്കാ​ലി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി. മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ന​ട​ന്ന ആ​ദ്യ​യോ​ഗ​ത്തി​ല്‍ ത​ന്നെ ഡി​ജി​റ്റ​ല്‍ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം വീ​ണ്ടും ന​ട​ത്താ​ന്‍ വി. ​ശി​വ​ന്‍​കു​ട്ടി നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം5 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം9 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം13 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം14 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം14 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം15 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം16 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version