Connect with us

കേരളം

ശബരിമലയില്‍ ദര്‍ശന സമയം കൂട്ടി; നടപടി തിരക്ക് വർധിച്ചതിനാൽ ; പതിനെട്ടര മണിക്കൂർ ദർശനമെന്ന് ദേവസ്വം ബോർഡ്

Published

on

ശബരിമലയിലെ ഭക്തജനത്തിരക്ക് ക്രമാതീതമായതോടെ, ദര്‍ശന സമയം വര്‍ധിപ്പിച്ചുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദര്‍ശന സമയം അരമണിക്കൂര്‍ കൂടി വര്‍ധിപ്പിച്ചു. രാത്രി 11.30 വരെ ദര്‍ശനം അനുവദിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു.

തിരക്കുണ്ടാകുമെന്നത് പരിഗണിച്ച് നട തുറക്കുന്നത് ഇത്തവണ നേരത്തെയാക്കിയിരുന്നു. പുലര്‍ച്ചെ നാലു മണിക്ക് തുറന്നിരുന്ന നട, മൂന്നു മണിക്ക് തന്നെ തുറന്ന് ദര്‍ശനം അനുവദിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ ദര്‍ശനത്തിന് അവസരമുണ്ട്.

വൈകീട്ട് മൂന്നു മണി മുതല്‍ 11 മണി വരെയാണ് ദര്‍ശനം അനുവദിച്ചിരുന്നത്. ഇത് ഇന്നു മുതല്‍ രാത്രി 11.30 വരെയാക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ച് 24 മണിക്കൂറില്‍ അഞ്ചര മണിക്കൂര്‍ ഒഴികെ, മുഴുവന്‍ സമയവും ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

അതുപോലെ, പ്രത്യേക പൂജകളില്‍ സമയം ചുരുക്കി പരമാവധി ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മേല്‍ശാന്തിമാര്‍ അടക്കമുള്ളവര്‍ക്ക് വിശ്രമത്തിന് അഞ്ചര മണിക്കൂര്‍ മാത്രമാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഇനിയും സമയം വര്‍ധിപ്പിക്കുക പ്രയാസകരമാണെന്ന് അനന്തഗോപന്‍ പറഞ്ഞു.

ശബരിമലയില്‍ തിരക്ക് വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദര്‍ശന സമയം കൂട്ടാനാകുമോയെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ആരാഞ്ഞിരുന്നു. ഒരു മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിക്കാനാകുമോ എന്ന് തന്ത്രിയുമായി ആലോചിച്ച് അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചത്. ദര്‍ശനം കിട്ടാതെ ആരും മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version