Connect with us

കേരളം

സിഎസ്ബി ബാങ്ക്: അറ്റാദായത്തില്‍ വര്‍ധന; വിആര്‍എസ് പദ്ധതി പ്രഖ്യാപിച്ചു

Published

on

7dbf6c0eb2ce4be44d6591358f4d88eceda02fe659defd8ac279f7b9160981fb

 

നടപ്പ് സാമ്ബത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ മികച്ച പ്രകടനം പുറത്തുവിട്ട് സിഎസ്ബി ബാങ്ക്. 2020 ഡിസംബര്‍ 31 അവസാനിച്ച പാദത്തില്‍ ബാങ്ക് 53.05 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 28.14 കോടി രൂപയായിരുന്നു. 89 ശതമാനം വര്‍ധന.

ഇക്കാലയളവില്‍ ബാങ്കിന്റെ മൊത്തവരുമാനം 599.24 കോടി രൂപയായി. നിക്ഷേപത്തില്‍ 16 ശതമാനം വാര്‍ഷികാടിസ്ഥാനത്തിലുള്ള വളര്‍ച്ചയാണ് ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. വായ്പ, വാര്‍ഷികാടിസ്ഥാനത്തില്‍ 22 ശതമാനം വര്‍ധന രേഖപ്പെടുത്തി. സ്വര്‍ണ്ണപ്പണയ വായ്പാ രംഗത്ത് ബാങ്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 61 ശതമാനം വളര്‍ച്ച കൈവരിച്ചു.

ബാങ്കിന്റെ CASA വാര്‍ഷികാടിസ്ഥാനത്തില്‍ 24 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് മിന്നുന്ന പ്രകടനമാണ് ബാങ്ക് കാഴ്ചവെച്ചിരിക്കുന്നത്. ഡിജിറ്റല്‍ പെനിട്രേഷന്‍ 73 ശതമാനം വര്‍ധിച്ചുവെന്ന് ഇന്ന് ബാങ്ക് പുറത്തുവിട്ട പ്രകടന ഫലത്തില്‍ വ്യക്തമാക്കുന്നു.

സമ്ബദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും വായ്പാ മോറട്ടോറിയം പിന്‍വലിച്ചതുമെല്ലാം കണക്കിലെടുത്ത് കൂടുതല്‍ തുക റെഗുലേറ്ററി പ്രൊവിഷനായി വകയിരുത്തിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സിവിആര്‍ രാജേന്ദ്രന്‍ വ്യക്തമാക്കി.

ബാങ്കിന്റെ അറ്റ നിഷ്‌ക്രിയാസ്തി 1.98 ശതമാനത്തില്‍ നിന്ന് 0.68 ശതമാനമായി താഴ്ന്നു. മൊത്ത നിഷ്‌ക്രിയാസ്തി 3.22 ശതമാനത്തില്‍ നിന്ന് 1.77 ശതമാനത്തിലെത്തി. സ്വര്‍ണപ്പണയ വായ്പാ മേഖലയ്ക്ക് പുറമേ റീറ്റെയ്ല്‍ വായ്പ, എസ്‌എംഎ രംഗം എന്നിവയിലൂന്നികൊണ്ടുള്ള സുസ്ഥിരമായ ബിസിനസ് മോഡലിനാണ് ബാങ്ക് മുന്‍തൂക്കം നല്‍കുന്നതെന്ന് സിവിആര്‍ രാജേന്ദ്രന്‍ വ്യക്തമാക്കി.

അതിനിടെ ബാങ്ക് ഡയറക്റ്റര്‍ ബോര്‍ഡ് പുതിയ വൊളന്ററി റിട്ടയര്‍മെന്റ് പദ്ധതിക്ക് അംഗീകാരം നല്‍കി. 50 വയസുള്ള, ഏറ്റവും ചുരുങ്ങിയത് 10 വര്‍ഷം സേവനമുള്ള ജീവനക്കാര്‍ക്ക് വിആര്‍എസിന് അര്‍ഹതയുണ്ട്. ജനുവരി 25ന് പദ്ധതി നിലവില്‍ വരും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം25 mins ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം10 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം10 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം10 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം12 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം12 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version