Connect with us

കേരളം

സ്ത്രീധനത്തിന്റെ പേരില്‍ വീണ്ടും ക്രൂരത; യുവതിക്കും അച്ഛനും നേരെ മർദ്ദനം

Untitled design 2021 07 23T130839.122

സംസ്ഥാനത്ത് വീണ്ടും എറണാകുളത്ത് സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയ്ക്കും ഭാര്യയുടെ അച്ഛനും ക്രൂര മര്‍ദ്ദനമേറ്റതായി റിപ്പോർട്ട്. സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ ഭാര്യയെ മര്‍ദ്ദിച്ച യുവാവ്, ഭാര്യയുടെ അച്ഛന്റെ കാല്‍ തല്ലിയൊടിച്ചു. ഗുരുതരാവസ്ഥയിലായ ഭാര്യയുടെ അച്ഛനെ ആശുപത്രിയില്‍ എത്തി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

യുവതിയും ഭാര്യയുടെ അച്ഛനും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്നാണ് കമ്മീഷണറെ സമീപിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു.മൂന്ന് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കല്യാണത്തിന് ശേഷം സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജിബ്‌സണ്‍ തന്നെ പതിവായി മര്‍ദ്ദിക്കാറുണ്ടെന്ന് യുവതി ആരോപിക്കുന്നു.

രാത്രിയില്‍ മുഖം പൊത്തിപ്പിടിച്ച് പുറത്തും അടിവയറ്റിലും മര്‍ദ്ദിക്കും.രണ്ടാമത്തെ വിവാഹമായത് കൊണ്ടാണ് ഇതുവരെ പുറത്ത് പറയാതിരുന്നത്. ആവശ്യത്തിന് ഭക്ഷണം പോലും ഭര്‍ത്താവും ഭര്‍്ത്താവിന്റെ കുടുംബക്കാരും തരാറില്ലെന്നും യുവതി ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ജിബ്‌സണും ജിബ്‌സണിന്റെ അച്ഛനും ചേര്‍ന്നാണ് പിതാവിനെ മര്‍ദ്ദിച്ച് കാല്‍ തല്ലിയൊടിച്ചത്.

ഇരുവരും ചേര്‍ന്ന് തള്ളിയിട്ട ശേഷം കാലില്‍ കയറി നിന്നതായി യുവതിയുടെ അച്ഛന്‍ പറയുന്നു. അച്ഛന് എഴുന്നേറ്റ് നടക്കാന്‍ കഴിയുമോ എന്ന് പോലും ആശങ്കപ്പെടുന്നതായി യുവതി ആരോപിക്കുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അച്ഛനെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നും യുവതി പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം21 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം23 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version