Connect with us

കേരളം

കളമശ്ശേരിയില്‍ 17കാരന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Published

on

5af15101eb4e9b4590505af78f6ddf8e18076c3bbdcd9856f94f131050634d05

കളമശേരിയില്‍ 17കാരനു നേരെ മര്‍ദ്ദനം ഉണ്ടായ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. അഖിലിനെയാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളായ 2 പേരോട് കൂടി ഹാജരാകാന്‍ കളമശ്ശേരി പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും.വ്യാഴാഴ്ച്ചയായിരുന്നു കളമശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപം വെച്ച്‌ 17 വയസുകാരനെ സുഹൃത്തുക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

മൊബൈലില്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിന്‍്റെ അടിസ്ഥനത്തില്‍ 4 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്ന അഖിലിന് 18 വയസ്സ് തികഞ്ഞിരുന്നു.മര്‍ദനമേറ്റ കുട്ടിയെ ഇന്നലെ രാത്രി ആലുവ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത ഒരാളുടെ സഹോദരിയുമായുള്ള പ്രണയമാണ് മര്‍ദനത്തിന് പ്രകോപനമെന്ന് പ്രതികള്‍ പറയുന്നു. പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version