Connect with us

Covid 19

ആൾക്കൂട്ട സത്യപ്രതിജ്ഞ; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

kerala high court 620x400 1496586641 835x547

ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി ഹൈക്കോടതി പരി​ഗണിക്കുന്നു. ഇത്തരത്തിൽ ചടങ്ങ് സംഘടിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം വീണ്ടും കേസ് പരിഗണിക്കും.

സർക്കാർ നടപടി കൊവിഡ് നിയമങ്ങളുടെ ലംഘനം ആണെന്ന് ഹർജിക്കാരൻ വ്യക്തമാകുന്നു. ലോക്ഡൗൺ നിർദേശങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകണം എന്നുമാണ് ഹർജിക്കാരുടെ ആവശ്യം.

തൃശ്ശൂരിലെ ചികിൽസാ നീതി സംഘടന ജനറൽ സെക്രട്ടറി ഡോ. കെ. ജെ പ്രിൻസാണ് ഹർജി നൽകിയിരിക്കുന്നത്. അതേസമയം രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ സത്യപ്രതിജ്ഞ സ്ഥലത്തെ ജോലിക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്ക് ജോലിക്കു സഹായി ആയി എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൂടെ ഉണ്ടായിരുന്ന രണ്ട് പേർ നീരീക്ഷണത്തിലുമാണ്. അതേസമയം യുഎഡിഎഫിന്റെ സത്യപ്രതിജ്ഞാ ബഹിഷ്കരണത്തിനെതിരെ സി പി എം രം​ഗത്തെത്തി. യു ഡി എഫിന്റേത് തെറ്റായ തീരുമാനമാണെന്നും പ്രോട്ടോകോൾ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്നും എ കെ ബാലൻ പ്രതികരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version