Connect with us

കേരളം

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

WhatsApp Image 2021 07 22 at 10.21.27 AM

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സിപിഎമ്മിന് നിയന്ത്രണമുളള ബാങ്കിനെതിരായ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് ഇവിടുത്തെ മുൻ ജീവനക്കാരൻ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ മുന്നിലുളളത്.

ക്രൈംബ്രാഞ്ച് അന്വേഷണമാണ് നടക്കുന്നതെന്നും പ്രതികൾ തയ്യാറാക്കിയ നിരവധി വ്യാജ രേഖകൾ കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്. നൂറുകോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇക്കാര്യത്തിൽ ഫലപ്രദമായ അന്വേഷണമാണ് തുടരുന്നതെന്നും ബാങ്കിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജീവനക്കാരൻ സ്ഥാപിത താൽപ്പര്യങ്ങളോടെയാണ് ഹർജിയുമായി സമീപിച്ചതെന്നുമാണ് സർക്കാർ മറുപടി.

അതേസമയം ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്ത​വ​രു​ടെ​യെ​ല്ലാം മൊ​ഴി​യെ​ടു​ക്കാ​നൊ​രു​ങ്ങി അ​ന്വേ​ഷ​ണ സം​ഘം. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ക്രൈം​ബ്രാ​ഞ്ച് ആ​രം​ഭി​ച്ചു. പ്ര​തി ചേ​ർ​ത്ത ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വ് ശേ​ഖ​രി​ക്കാ​നും വ്യാ​ജ വാ​യ്പ​ക​ൾ ക​ണ്ടെ​ത്താ​നു​മാ​ണ് ന​ട​പ​ടി. വാ​യ്പ​യെ​ടു​ത്ത മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും മൊ​ഴി ശേ​ഖ​രി​ക്കാ​നാ​ണ് നീ​ക്കം. ഇ​തി​ൽ പ്ര​ധാ​ന​മാ​യും സ​ഹ​ക​ര​ണ വ​കു​പ്പ് ക്ര​മ​ക്കേ​ടാ​യും സം​ശ​യ​മാ​യും ക​ണ്ടെ​ത്തി​യ വാ​യ്പ​ക​ളി​ലാ​ണ്.

വാ​യ്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്കി​ലു​ള്ള രേ​ഖ​ക​ളും വാ​യ്പ​യെ​ടു​ത്ത വ്യ​ക്തി​യു​ടെ ​കൈ​യി​ലു​ള്ള രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കും. എ​ല്ലാ രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കു​ന്ന​തോ​ടെ ഉ​ട​മ അ​റി​യാ​തെ കൂ​ടു​ത​ൽ വാ​യ്പ​യെ​ടു​ത്തി​ട്ടു​ണ്ടോ എ​ന്ന​തി​ൽ വ്യ​ക്ത​ത ല​ഭി​ക്കും. വ്യാ​ജ വാ​യ്പ​ക​ളു​ടെ വ്യാ​പ്തി ക​ണ്ടെ​ത്തു​ന്ന​തോ​ടെ കൂ​ടു​ത​ൽ ത​ട്ടി​പ്പു​ക​ൾ ക​ണ്ടെ​ത്താ​നാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 104 കോ​ടി​യു​ടെ വാ​യ്പ ക്ര​മ​ക്കേ​ടാ​ണ് നി​ല​വി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തെ​ങ്കി​ലും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ണ്ടെ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

വാ​യ്പ​യെ​ടു​ത്ത​വ​രി​ൽ​നി​ന്നു​ള്ള വി​വ​ര ശേ​ഖ​ര​ണ​വും രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ക്കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടെ പ്ര​തി ചേ​ർ​ത്ത ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും ഇ​ത് ശ​ക്ത​മാ​യ തെ​ളി​വാ​യി മാ​റും. വാ​യ്പ​യ​നു​വ​ദി​ച്ച​തി​ൽ ഭ​ര​ണ​സ​മി​തി ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റി​യി​ല്ലെ​ന്നും വ്യാ​ജ ഒ​പ്പി​ട്ടാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ച​ട്ട​വി​രു​ദ്ധ വാ​യ്പ​ക​ൾ അ​നു​വ​ദി​ച്ചെ​തെ​ന്നു​മാ​ണ്​ സ​ഹ​ക​ര​ണ വ​കു​പ്പി​െൻറ ക​ണ്ടെ​ത്ത​ൽ. ച​ട്ട​വി​രു​ദ്ധ​മാ​യി വാ​യ്പ​യ​നു​വ​ദി​ച്ച​ത് സം​ബ​ന്ധി​ച്ച് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ഗു​രു​ത​ര ക​ണ്ടെ​ത്ത​ലാ​ണ് ബാ​ങ്കിന്റെ ര​ണ്ട് ഓ​ഡി​റ്റി​ലു​ള്ള​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം20 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം21 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version