Connect with us

കേരളം

പാര്‍ട്ടിക്കെതിരെ ആകാശ് തില്ലങ്കേരിയും സംഘവും; തില്ലങ്കേരിയില്‍ ഇന്ന് സിപിഎം വിശദീകരണയോഗം

പാര്‍ട്ടിക്കെതിരെ ആകാശ് തില്ലങ്കേരിയും സംഘവും പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ തില്ലങ്കേരിയില്‍ സിപിഎമ്മിന്റെ വിശദീകരണ യോഗം ഇന്ന് നടക്കും. സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍ യോഗത്തില്‍ സംബന്ധിക്കും. വൈകിട്ട് അഞ്ചിന് തില്ലങ്കേരി ടൗണില്‍ നടക്കുന്ന പരിപാടിയില്‍ 19 ബ്രാഞ്ചുകളിലെ അംഗങ്ങളും സിപിഎം അനുഭാവികളും പങ്കെടുക്കും.

ഷുഹൈബ് വധത്തില്‍ അടക്കം ആകാശിന്റെയും സംഘത്തിന്റെയും വെളിപ്പെടുത്തല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് വിശദീകരണ യോഗം. ആകാശ് തില്ലങ്കേരിയും സംഘവും ക്രിമിനലുകള്‍ ആണെന്നും ഇവരുമായി പാര്‍ട്ടിക്ക് ബന്ധം വേണ്ടെന്നുമാണ് സിപിഎം തീരുമാനം. പി ജയരാജനെ അനുകൂലിക്കുന്ന ആകാശിനെയും കൂട്ടരെയും തള്ളിപ്പറയാന്‍ പി ജെ തന്നെ യോഗത്തില്‍ സംബന്ധിക്കണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.

ആകാശിന്റെയും കൂട്ടരുടെയും പ്രിയ നേതാവായ പി ജയരാജന്‍ ഇതു വേദിയില്‍ എങ്ങനെ അവതരിപ്പിക്കും എന്നതാണ് അറിയാനുള്ളത്. ആകാശ് തില്ലങ്കേരിയെയും കൂട്ടരെയും പി ജയരാജന്‍ പേരെടുത്തു പറഞ്ഞ് തള്ളിപ്പറയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയപ്രതിരോധ ജാഥ കണ്ണൂരില്‍ എത്തുന്നതിന് മുമ്പ് പ്രശ്‌നം അവസാനിപ്പിക്കാനാണ് സിപിഎമ്മിന്റെ ശ്രമം.

ആകാശ് തില്ലങ്കേരിയേയും കൂട്ടരേയും തള്ളിപ്പറയാനായി പി ജയരാജനെ തന്നെ രംഗത്തിറക്കുന്നതിന് പിന്നില്‍ ഇ പി ജയരാജനും സംഘവും ആണെന്നും സിപിഎമ്മിനുള്ളില്‍ ചര്‍ച്ചയുണ്ട്. പി ജയരാജന്റെ ക്വട്ടേഷന്‍ ബന്ധം സജീവ ചര്‍ച്ചയാക്കാനാണ് നീക്കം. ആകാശിനെ പി ജയരാജന്‍ തന്നെ തള്ളിപ്പറയണമെന്ന് ഇവരാണ് വാദിച്ചത്. റിസോര്‍ട്ട് വിവാദം പി ജയരാജന്‍ പാര്‍ട്ടിയില്‍ ഉന്നയിച്ചതാണ് പ്രകോപനമെന്നും പി ജയരാജന്‍ അനുകൂലികള്‍ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം17 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം17 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം18 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം19 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം20 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം21 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം22 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version