Connect with us

Covid 19

രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്നും കേരളത്തില്‍

Published

on

thamiladu lockdown e1622879466306

രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്നും കേരളത്തില്‍. വീടുകള്‍ക്കുള്ളിലെ രോഗവ്യാപനം 100 ശതമാനത്തോളമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടവിട്ടുള്ള ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ പൊതുനിരത്തിലും കടകളിലും തിരക്കു വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നും വിമര്‍ശനമുണ്ട്.

സംസ്ഥാനത്ത് രോഗവ്യാപനം ഉയരുകയാണ്. ഒരാഴ്ചയായി അൻപതിനായിരത്തില്‍ താഴെയാണ് രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം. പക്ഷേ കേരളത്തില്‍ ചൊവ്വാഴ്ച 14,000ൽ ഏറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10,000നു മുകളില്‍ പ്രതിദിന രോഗബാധിതരുള്ള ഏക സംസ്ഥാനവും കേരളമാണ്. രാജ്യത്ത് ശരാശരി പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 3.1 മാത്രമാണെങ്കില്‍ കേരളത്തില്‍ 10ന് മുകളിലാണ്.

രാജ്യത്ത് നാലരലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നതില്‍ ഒരു ലക്ഷവും ഇവിടെയാണ്. വീടുകളില്‍ 100% രോഗവ്യാപനം ഉണ്ടാകുന്നു. കുടുംബത്തിലൊരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ എല്ലാവരും പോസിറ്റീവാകുന്നു. റൂം ക്വാറന്റീന്‍ പാലിക്കുന്നതില്‍ കടുത്ത വീഴ്ചയുണ്ട്. രോഗികളുടെ എണ്ണം കുറഞ്ഞു നില്‍ക്കുമ്പോഴും വൈറസ് ബാധിക്കുന്നവരെ വീടുകളില്‍നിന്ന് മാറ്റാത്തതിന്റെ അനന്തരഫലമാണിത്.

സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിലും നിരീക്ഷണത്തിലാക്കുന്നതിലും ജാഗ്രത വേണമെന്ന് കേരളം സന്ദർശിക്കുന്ന കേന്ദ്ര സംഘം നിർദേശം നൽകി. രോഗം വരാന്‍ സാധ്യതയുളളവരുടെ എണ്ണം കൂടുതലായതിനാല്‍ അതീവ കരുതല്‍ വേണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. മൂന്നാം തരംഗത്തിലേക്കുള്ള സൂചനയായും ഉയർന്ന പ്രതിദിന രോഗബാധയെ വിദഗ്ധർ വിലയിരുത്തുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version