Connect with us

Uncategorized

കോവിഡ്: രോഗബാധിതരായ മൂന്നിലൊന്ന് പേര്‍ക്കും തലച്ചോറില്‍ തകരാറുകളെന്ന് പുതിയ പഠനം

Published

on

1604042829 1884221124 CORONATEST

കോവിഡ് ബാധിതരായ മൂന്നിലൊന്ന് പേര്‍ക്കും തലച്ചോറിന്റെ മുന്‍ഭാഗത്ത് ചെറിയ തോതില്‍ തകരാറുകള്‍ ഉണ്ടാവുന്നതായി പഠനം.

കോവിഡും നാഡീ സംബന്ധമായ തകരാറുകളും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണ് പുതിയ പഠനം.

ഇത് സാധൂകരിക്കുന്ന 80 ഓളം പഠനങ്ങളാണ് യൂറോപ്യന്‍ ജോണല്‍ ഓഫ് എപിലെപ്സിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

600 ഓളം രോഗികള്‍ക്ക് ഈ രീതിയില്‍ തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയെന്ന് യു.എസിലെ ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനിലെ ന്യൂറോളജി അസിസ്റ്റന്റ് പ്രൊഫ. സുല്‍ഫി ഹനീഫ് പറഞ്ഞു.

നേരത്തേയും പഠനം നടത്തിയിരുന്നുവെങ്കിലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് ബാധിതരില്‍ അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളുള്ളവര്‍, സംസാരത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്നവര്‍, മയക്കത്തില്‍ നിന്നെഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നവര്‍ എന്നിവര്‍ക്ക് ഇ.ഇ.ജി പരിശോധന നടത്തണണെന്നും ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നു.

തലച്ചോറിന്റെ മുന്‍ഭാഗങ്ങളില്‍ പ്രതികരണം കുറയുന്നതു പോലുള്ള ലക്ഷണങ്ങളാണ് ഇ.ഇ.ജിയില്‍ പൊതുവില്‍ കാണാന്‍ കഴിയുന്നത്. ഈ അസാധാരണ മാറ്റങ്ങള്‍ തലച്ചോറിലുണ്ടായ ഏതെങ്കിലും രീതിയിലുള്ള തകരാറുകളായി അനുമാനിക്കാം.

മൂക്കിലൂടേയോ വായിലൂടെയോ ആണ് കൊറോണ വൈറസ് ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത്. തലച്ചോറിന്റെ മുന്‍ഭാഗം ഈ വൈറസ് പ്രവേശന മേഖലയ്ക്ക് സമീപത്താണ്.

അതിനാലാവാം വൈറസ് തലച്ചോറിനെ ഇത്തരത്തില്‍ ബാധിക്കുന്നത്. വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും ഓക്സിജന്‍ തോതിലുണ്ടാവുന്ന മാറ്റങ്ങള്‍, കോവിഡ് അനുബന്ധ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും കോവിഡ് പാര്‍ശ്വഫലങ്ങള്‍ എന്നിവയും തലച്ചോറിലെ തകരാറിനെ സ്വാധീനിച്ചേക്കാം.

ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  രോഗം ബാധിക്കുന്നവരില്‍ മൂന്നിലൊന്ന് സ്ത്രീകളും മൂന്നില്‍ രണ്ട് പുരുഷന്മാരുമാണ്. ഇവരുടെ ശരാശരി പ്രായം 61 ആണെന്നും ഡോ. ഹനീഫ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 mins ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം18 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം21 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം22 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം23 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം24 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം24 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version