Connect with us

Covid 19

കോവിഡ് രണ്ടാം തരംഗം; കേരളത്തില്‍ മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ

Published

on

corona death
പ്രതീകാത്മക ചിത്രം

കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത വ്യക്തമാക്കി കേരളത്തിലെ മരണനിരക്ക് സംബന്ധിച്ച കണക്കുകള്‍. 371 ദിവസം കൊണ്ടാണ് സംസ്ഥാനത്ത് ആദ്യ 5500 മരണങ്ങളുണ്ടായതെങ്കില്‍ ശേഷിച്ച അത്രയും മരണങ്ങള്‍ സംഭവിച്ചത് വെറും 40 ദിവസം കൊണ്ട്.

സംസ്ഥാനത്തെ ആദ്യ കോവിഡ് മരണമുണ്ടായത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28ന് എറണാകുളത്തായിരുന്നു. അന്നു മുതല്‍ ഈ വര്‍ഷം മേയ് നാല് വരെ 5500 കോവിഡ് മരണമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. എന്നാല്‍ അത്രയും പേര്‍ കൂടി മേയ് അഞ്ചിനും ജൂണ്‍ 13നുമിടയില്‍ കോവിഡിന് ഇരയായി. ജൂണ്‍ 13 വരെ സംസ്ഥാനത്ത് 11,181 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് മേയ് 18 മുതല്‍ ദിനംപ്രതി നൂറിലധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാല് തവണ മരണസംഖ്യ 200 കടന്നു. ജൂണ്‍ ആറിനാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്, 226.

രണ്ടാം തരംഗത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തീവ്രശേഷിയുള്ള ഡെല്‍റ്റയെന്ന കോവിഡ് വൈറസ് വകഭേദമാണ് പടര്‍ന്നുപിടിച്ചത്. അതിവേഗം പടരുന്ന ഈ വകഭേദം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം വര്‍ധിപ്പിച്ചു. കുത്തനെ ഉയര്‍ന്ന കോവിഡ് കര്‍വ് താഴേക്കു വരികയാണെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും ദിനംപ്രതി നൂറിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

രണ്ടാം തരംഗത്തിലെ ഉയര്‍ന്ന മരണനിരക്കിനു നിരവധി കാരണങ്ങളുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സോഷ്യല്‍ മീഡിയ വിഭാഗം ദേശീയ കോര്‍ഡിനേറ്ററും ഇഎന്‍ടി കണ്‍സള്‍ട്ടന്റുമായ ഡോ. സുള്‍ഫി നൂഹു പറഞ്ഞു.

”ആദ്യമായി, വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനശേഷി ഉയര്‍ന്നതിനാല്‍ സ്വാഭാവികമായും കൂടുതല്‍ ആളുകളെ ബാധിക്കുകയും കൂടുതല്‍ മരണത്തിലേക്ക് നയിക്കുകയും ചെയ്തു. രണ്ടാമതായി, നമ്മുടെ ആശുപത്രികള്‍ അമിതഭാരത്തിലായിരുന്നുവെന്നതില്‍ സംശയമില്ല. പല നഗരങ്ങളിലും ആശുപത്രികളിലെ കാഷ്വാലിറ്റി വിഭാഗങ്ങള്‍ പൂട്ടിയിരിക്കുകയാണ്. നിലവിലുള്ള സൗകര്യങ്ങളേക്കാള്‍ കൂടുതല്‍ ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. മൂന്നാമത്, പ്രായമായവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം (വാക്‌സിന്‍ ഉപയോഗിച്ച്) ലഭിച്ചപ്പോള്‍, 40 വയസിനു താഴെയുള്ളവര്‍ക്കു വളരെയധികം രോഗം ബാധിച്ചു,”ഡോ. സുള്‍ഫി പറഞ്ഞു.

രാജ്യത്തെ ഏറ്റവും താഴ്ന്ന മരണനിരക്കുകളിലൊന്നായ 0.41 ശതമാനം കേരളം നിലനിര്‍ത്തുമ്പോള്‍ പോലും, മരണങ്ങള്‍ കുറച്ചുകാണിക്കുന്നവെന്ന ഗുരുതരമായ ആരോപണം ആരോഗ്യവിഭാഗത്തിനെതിരെ ഉയര്‍ന്നിരുന്നു. മാധ്യമങ്ങള്‍, പ്രതിപക്ഷം, പൊതുജനാരോഗ്യ വിദഗ്ധര്‍ എന്നിവരുടെ വിമര്‍ശനങ്ങള്‍ക്കിടയിലും സംസ്ഥാനതല ഡെത്ത് ഓഡിറ്റ് കമ്മിറ്റി വഴിയാണ് സര്‍ക്കാര്‍ ഏറെക്കാലം കോവിഡ് -19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മരണം നടന്ന് രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുശേഷമാണു പലതും പ്രഖ്യാപിച്ചത്.

ഏറ്റവുമൊടുവില്‍, സുതാര്യത കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കോവിഡ് മരണങ്ങള്‍ ജില്ലാതലത്തില്‍ സ്ഥിരീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഡോക്ടര്‍മാര്‍ക്ക് അവരുടെ നിരീക്ഷണത്തില്‍ വരുന്ന മരണങ്ങളുടെ വിശദാംശങ്ങള്‍ നേരിട്ട് പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നല്‍കാം.

മറ്റു സംസ്ഥാനങ്ങളിലെന്നപോലെ, കേരളത്തിലെ കോവിഡ് -19 മരണനിരക്കും കൃത്യമെന്ന് പറയാന്‍ കഴിയില്ലെന്നു ഡോ. സുള്‍ഫി പറഞ്ഞു. ”ഇത് യഥാര്‍ത്ഥ സംഖ്യ അല്ല, ആരോഗ്യ മേഖലയിലെ എല്ലാവരും ഇത് സമ്മതിക്കും. (മരണങ്ങള്‍ കണക്കാക്കുന്നത്) ഒരു ടീമിന് ചെയ്യാന്‍ കഴിയില്ല. അതാണ് പ്രശ്നം. രോഗിയെ ചികിത്സിക്കുന്ന ഡോക്ടറാകണം. ഞാന്‍ ഒരു രോഗിയെ ചികിത്സിക്കുകയും ആ രോഗി മരിക്കുകയും ചെയ്താല്‍ മരണകാരണം ഞാന്‍ എഴുതുന്നു. രോഗിയെ കണ്ടിട്ടില്ലാത്ത ഒരു സംഘം ഡോക്ടര്‍മാര്‍ വിശകലനം ചെയ്യുകയും വീണ്ടും എഴുതുകയും ചെയ്യുന്നത് തികച്ചും തെറ്റാണ്,”അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version