Connect with us

കേരളം

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയേക്കും; കൊവിഡ് അവലോകന യോഗം ഇന്ന്

Published

on

lockdown 1

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയേക്കും.ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും.

വൈകുന്നേരം 3.30-നാണ് യോഗം. ജനസംഖ്യാധിഷ്ഠിത രോഗവ്യാപന അനുപാതം എട്ടിനു മുകളിലുള്ള തദ്ദേശ വാർഡുകളിൽ നിയന്ത്രണങ്ങൾ തുടരും. എന്നാൽ മറ്റിടങ്ങളിൽ ഹോട്ടലുകൾക്ക് ഇളവുകൾ അനുവദിച്ചേക്കും. കടകളുടെ പ്രവർത്തനസമയം രാത്രി പത്തുവരെയാക്കുന്നതും പരിഗണനയിലുണ്ട്. രോഗസ്ഥിരീകരണ നിരക്ക് 18 ശതമാനത്തിനു മുകളിൽ തുടരുകയാണെങ്കിലും തിയേറ്ററുകൾ തുറക്കണമെന്നും ബസുകളിൽ നിന്ന് യാത്രചെയ്യാൻ അനുമതി നൽകണമെന്നുമുള്ള ആവശ്യങ്ങൾ നിലവിലുണ്ട്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആളുകളെ ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകാൻ അനുവദിക്കണമെന്ന് ഹോട്ടൽ ഉടമകളുടെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തൽക്കാലം ഇത് അനുവദിച്ചേക്കില്ല.ബാറുകൾ തുറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമെടുക്കില്ല.സിനിമ തിയേറ്ററുകൾ ഉടൻ തുറന്നേക്കില്ല. എന്നാൽ കടകളുടെ പ്രവർത്തന സമയം കൂട്ടുന്നത് ആലോചനയിലാണ്. നിലവിൽ ഒൻപതുമണി വരെയാണ് കടകൾ പ്രവർത്തിക്കുന്നത്. ഐപിആർ അടിസ്ഥാനമാക്കിയുള്ള വാർഡുകളുടെ അടച്ചിടൽ തുടരണമോ എന്നും യോഗത്തിൽ ചർച്ച ചെയ്യും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം4 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം4 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം5 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം5 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം21 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം21 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം24 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version