Connect with us

കേരളം

കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടൻ ലഭിക്കുമെന്ന് സൂചന

1604832835 867830624 CORONAVACCINE

ഇന്ത്യയുടെ സ്വന്തം വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടൻ ലഭിക്കുമെന്ന് സൂചന. കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങളിൽ പൂർണ തൃപ്തി ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധർ രേഖപ്പെടുത്തി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ദരിദ്ര രാഷ്ട്രങ്ങളിലടക്കം കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് നായക സ്ഥാനം വഹിക്കാനുള്ള അവസരമാണ് കൈവരുന്നത്.

കൊവിഡിന്റെ പുതിയ വകഭേദങ്ങൾക്കെതിരെയും ഫലപ്രദമായി പ്രതിരോധിക്കുവാനുള്ള ശേഷി ഇന്ത്യൻ നിർമ്മിത വാക്സിനുണ്ടെന്ന് നേരത്തേ തെളിഞ്ഞിരുന്നു. ഈ പരീക്ഷണങ്ങളിൽ ഉയർന്ന ഫലപ്രാപ്തിയാണ് കണ്ടെത്തിയത്. ഓഗസ്റ്റ് മാസത്തോടെ ലോകാരോഗ്യ സംഘടനയുടെ അന്തിമ അനുമതി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. അടിയന്തര ഉപയോഗ അനുമതിയാണ് ഈ ഘട്ടത്തിൽ ലഭിക്കുക. കഴിഞ്ഞ ആഴ്ചയാണ് ഭരത് ബയോടെക് കോവാക്സിൻ ഫേസ് 3 ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവരങ്ങൾ പുറത്ത് വിട്ടത്.

കൊവിഡിനെതിരെ 77.8 ശതമാനം വരെ വാകസിൻ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. രാജ്യത്ത് രണ്ടാം കൊവിഡ് തരംഗത്തിന് കാരണമായ ഡെൽറ്റ വേരിയന്റിനെതിരെ കൊവാക്സിൻ 63.6 ശതമാനം ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്. സമ്പന്ന രാഷ്ട്രങ്ങളിൽ വികസിപ്പിച്ച വാക്സിനുകൾ ഡെൽറ്റയെ നേരിടുന്നതിൽ പരാജയപ്പെട്ടപ്പോഴാണ് കൊവാക്സിൻ മുന്നിട്ട് നിൽക്കുന്നത്. ആഗോളതലത്തിൽ, ബ്രസീൽ, ഇന്ത്യ, ഫിലിപ്പൈൻസ്, ഇറാൻ, മെക്സിക്കോ എന്നിവയുൾപ്പെടെ 16 രാജ്യങ്ങളിൽ കൊവാക്സിന് ഇതിനകം അടിയന്തര ഉപയോഗ അംഗീകാരം ലഭിച്ചിട്ടുണ്ട്.

കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നതോടെ കൂടുതൽ രാജ്യങ്ങളിൽ ഈ വാക്സിൻ കയറ്റുമതി ചെയ്യാനാവും. ഇതിനു പുറമേ വിദേശ രാജ്യങ്ങളിലടക്കം വിവിധ കമ്പനികളുമായി കരാറിലേർപ്പെട്ട് വാക്സിൻ നിർമ്മിക്കുന്നതിനുള്ള അവസരവും ഭാരത് ബയോടെക്കിന് കൈവരും. കൊവിഡ് പ്രതിരോധത്തിനുള്ള മാർഗങ്ങൾ കുത്തകയാക്കി വയ്ക്കാതെ ഏവർക്കും ലഭ്യമാക്കുക എന്ന വിശാല നയമാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്. വാക്സിൻ നൽകുന്നതിനായി തയ്യാറാക്കി കൊവിൻ പോർട്ടലിന്റെ സാങ്കേതിക വശത്തെ ഓപ്പൺ സോഴ്സാക്കി മാറ്റാൻ ഇന്ത്യ തീരുമാനിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം4 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം4 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം19 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം20 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം22 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version