Connect with us

കേരളം

കൊല്ലത്ത് കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

Published

on

kollam accident2

 

കൊട്ടാരക്കര എംസി റോഡിൽ പനവേലിയില്‍ കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു.

പന്തളം കുരമ്പാല സ്വദേശി നാസറും ഭാര്യ സജീലയുമാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരപരുക്കേറ്റു.

എം.സി റോഡിൽ പനവേലി ജങ്ഷനും കക്കാട് ജങ്ഷനും മധ്യേ വ്യാഴാഴ്ച ഉച്ചക്കുശേഷം രണ്ടരയോടെയാണ് അപകടം. കൊട്ടാരക്കരയിൽനിന്ന് വന്ന വാളകം സർക്കുലർ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു. ഇതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

മകൻ ഷെഫീഖ് ഖാനെ തിരുവനന്തപരും വിമാനത്താവളത്തിൽനിന്ന് ദുബൈയിലേക്ക് യാത്രയാക്കി മടങ്ങുകയായിരുന്നു ഇവർ. പനവേലിയിൽവെച്ച് അമിതവേഗതയിൽ കാർ ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് തകർന്ന കാറിൽനിന്ന് മൂവരേയും പുറത്തെടുത്തത്.

രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ പറഞ്ഞു. മൂവരെയും ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ബസ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഇവർക്ക് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സ നൽകി.

കാര്‍ ഡ്രൈവറുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ് അപകടകാരണമെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്ന് പറയുന്നു. നാസറുദ്ദീനായിരുന്നു കാർ ഓടിച്ചിരുന്നത്. അപകടത്തെത്തുടർന്ന് അൽപനേരം ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. വാളകം എയ്ഡ് പൊലീസ് സ്​റ്റേഷൻ, കെട്ടാരക്കര പൊലീസ് സ്​റ്റേഷൻ എന്നിവിടങ്ങളിൽനിന്നും പൊലീസും ഫയർഫോഴ്സുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മറ്റു മക്കൾ: ഷെഫീന, ഷെഫീൻ (സൗദി). മരുമകൻ: അൽത്താഫ് (എസ്.ഐ, പൂജപ്പുര).

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version